ശ്രീകുമാര്‍ മേനോന് 'രണ്ടാമൂഴം' നല്‍കാതെ എം.ടി; തിരക്കഥ ആവശ്യപ്പെട്ടുള്ള കേസുമായി മുന്‍പോട്ട് തന്നെ; അനുരഞ്ജന ശ്രമവുമായി സംവിധായകന്‍ എത്തിയിട്ടും ഫലമില്ല

Malayalilife
ശ്രീകുമാര്‍ മേനോന് 'രണ്ടാമൂഴം' നല്‍കാതെ എം.ടി; തിരക്കഥ ആവശ്യപ്പെട്ടുള്ള കേസുമായി മുന്‍പോട്ട് തന്നെ; അനുരഞ്ജന ശ്രമവുമായി സംവിധായകന്‍ എത്തിയിട്ടും ഫലമില്ല

രണ്ടാമൂഴത്തിന്റെ തിരക്കഥാരൂപം തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി.അതേസമയം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി തിരക്കഥ എഴുതി നല്‍കിയിട്ടും സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നല്‍കിയതെന്നും എന്നാല്‍, കഥയുണ്ടാക്കാന്‍ താന്‍ കാണിച്ച ആവേശം സിനിമ ചെയ്യുന്നവര്‍ക്കില്ലെന്നാണ് .

എംടിയുടെ പരാതി. എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്ക് മുമ്പ് കോടതി നോട്ടീസ് അയച്ചിരുന്നു. രണ്ടാമൂഴത്തില്‍ മോഹന്‍ലാലാണ് നായകനായി എത്തുന്നത്.സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമാണ് നേരത്തെ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത്.

നേരത്തെ, കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടാമൂഴത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.

randam- ooozham-conflict sreekumar menon-and mt vasudevan nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES