Latest News

ഏഴ് വര്‍ഷമായിട്ടും നോട്ടത്തിന് ഒരുമാറ്റവുമില്ലെന്ന് ദീപിക; അടിക്കുറിപ്പ് ആവശ്യമില്ലെന്ന് കുറിച്ച് രണ്‍വീറും; രാം ലീലയുടെ സെറ്റില്‍ ദീപികയെ തന്നെ നോക്കിയിരിക്കുന്ന രണ്‍വീറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
 ഏഴ് വര്‍ഷമായിട്ടും നോട്ടത്തിന് ഒരുമാറ്റവുമില്ലെന്ന് ദീപിക; അടിക്കുറിപ്പ് ആവശ്യമില്ലെന്ന് കുറിച്ച് രണ്‍വീറും; രാം ലീലയുടെ സെറ്റില്‍ ദീപികയെ തന്നെ നോക്കിയിരിക്കുന്ന രണ്‍വീറിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

ദീപിക പദുകോണും റണ്‍വീര്‍ സിംഗും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ആരാധക പ്രീതിയാണ് ലഭിക്കാറുള്ളത്. ഇരുവരും പരസ്പരം കോമഡി ശരങ്ങളുമായി സോഷ്യല്‍മീഡിയയില്‍ കുറിക്കുന്ന കമന്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ രാംലീലയുടെ സെറ്റീല്‍ ദീപികയെ നോക്കിയിരിക്കുന്ന രണ്‍വീറിന്റെ ചിത്രമാണ് വൈറലാകുന്നത്. 

ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രമാണ് റണ്‍വീര്‍ പങ്കുവച്ചിരിക്കുന്നത്. എന്തോ ശ്രദ്ധിച്ചുകൊണ്ടിരിക്കെ ദീപികയെ നോക്കിയിരിക്കുന്ന റണ്‍വീറിന്റെ ചിത്രമാണിത്. 'അടിക്കുറിപ്പ് ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് റണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ദീപിക ഇങ്ങനെ കമന്റ് ചെയ്തു; 'ഏഴ് വര്‍ഷമായി, ഒന്നും മാറിയിട്ടില്ല'. രണ്‍വീര്‍ ദീപികയെ നോക്കിയിരിക്കുമ്പോള്‍, മറ്റൊരാള്‍ ഇതെല്ലാം ശ്രദ്ധിച്ച് രണ്‍വീറിനെ തന്നെ നോക്കിയിരിക്കുന്നതും ചിത്രത്തില്‍ കാണാം


പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖൊറാന, ഹുമ ഖുറേഷി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി പേര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഉടന്‍ വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് ദീപികയും റണ്‍വീറും. 2018 നവംബര്‍ 14 നായിരുന്നു ഇരുവരും വിവാഹം ചെയ്തത്. രാം ലീലയാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം. പിന്നീട് ബാജിറാവു മസ്താനിയിലും പദ്മാവദിയും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 

ചിത്രീകരണം പുരോഗമിക്കുന്ന കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തും. കപില്‍ ദേവായി റണ്‍വീര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഭാര്യ റോമി ദേവിയായാണ് ദീപിക എത്തുന്നത്.

ranveer singh with deepika padukone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES