ജോലി ചെയ്യാനായി വലിയ യാത്രകള്‍ ചെയ്യണം; കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ്;  സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല; ആനിമലിന്റെ വിജയം ആഘോഷിക്കാത്തതിന്റെ കാരണം വിശദീകരിച്ച് രശ്മിക

Malayalilife
topbanner
ജോലി ചെയ്യാനായി വലിയ യാത്രകള്‍ ചെയ്യണം; കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ്;  സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല; ആനിമലിന്റെ വിജയം ആഘോഷിക്കാത്തതിന്റെ കാരണം വിശദീകരിച്ച് രശ്മിക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ്, പുഷ്പ, സീതാരാമം തുടങ്ങിയ സിനിമകളില്‍ തിളങ്ങിയ രശ്മിക ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടമായിരുന്നു 'അനിമല്‍'. ചിത്രം വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ആയ ചിത്രം ബോളിവുഡില്‍ രശ്മിക മന്ദാനയ്ക്കും ബ്രേക്ക് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ വിജയാഘോഷങ്ങളില്‍ രശ്മിക മന്ദാന എത്തിയിരുന്നില്ല എന്നതും ശ്രദ്ധയാകര്‍ഷിച്ചു.

എന്തുകൊണ്ടാണ് ആ വിജയത്തിന്റെ ഉടമസ്ഥാവകാശം രശ്മികയും ഏറ്റെടുക്കാത്തത് എന്നുള്ള ചോദ്യം നാല് ദിക്കില്‍ നിന്നും ചോദിയ്ക്കുന്നുണ്ട്. അതിനുള്ള കാരണം വിശദീകരിച്ച് എത്തിയിരിക്കുകയാണ് നടി.

പാതി മുഖം മറച്ച് നില്‍ക്കുന്ന രണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് മിറര്‍ സെല്‍ഫിയ്ക്കൊപ്പമാണ് രശ്മികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പുതിയ സിനിമയിലെ തന്റെ ലുക്ക് വെളിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ മുഖം പൂര്‍ണമായും കാണിക്കാന്‍ കഴിയില്ല. എന്നിരുന്നാലും നിങ്ങളെല്ലാവരും ചോദിച്ചുകൊണ്ടിരിയ്ക്കുന്ന കാര്യത്തിനുള്ള വിശദീകരണം ഞാന്‍ നല്‍കാം എന്ന് പറഞ്ഞുകൊണ്ടാണ് രശ്മിക സംഭവം വിശദീകരിക്കുന്നത്. അതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് നടി പറയുന്നത്.

എനിക്കറിയാം ഈ വിമര്‍ശനങ്ങള്‍ വരുന്നത് എന്നോടുള്ള സ്നേഹവും ഉത്കണ്ഠയുമൊക്കെ കൊണ്ടാണ് എന്ന്. ഞങ്ങള്‍ ഒരു വലിയ സിനിമ നല്‍കി, ആളുകള്‍ അത് ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാവരെയും പോലെ അവിടെ നിന്ന് ആ വിജയം ആസ്വദിക്കാനും ആഘോഷിക്കാനും എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം തൊട്ടടുത്ത ദിവസം എനിക്ക് എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തേണ്ടതുണ്ടായതുകൊണ്ടാണ് പെട്ടന്ന് തിരിച്ചു വരേണ്ടി വന്നത് എന്ന് രശ്മിക വ്യക്തമാക്കി. ഞാനൊരു വര്‍ക്ക് ഹോളിക്ക് ആയ ആളാണെന്ന് നടി തമാശയുടെ ഇമോജിയിട്ട് ബ്രാക്കറ്റില്‍ പറയുന്നുണ്ട്.

അതു കാരണണാണ് എനിക്ക് ഒരുപാട് അഭിമുഖങ്ങളും സെലിബ്രേഷനുകളും മിസ്സായത്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ സിനിമയുടെ ലുക്ക് എനിക്ക് ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ല. അത് കാരണം ഒരു വീഡിയോയോ, ഫോട്ടോയോ പോസ്റ്റ് ചെയ്ത് എനിക്ക് എന്റെ നന്ദി അറിയിക്കാനും കഴിയില്ല. നിങ്ങളെന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്നെനിക്കറിയാം, പക്ഷെ ഈ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബോധ്യമാവും എന്തുകൊണ്ടാണ് ഇപ്പോള്‍ മറഞ്ഞിരിക്കുന്നത് എന്ന്. എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള ഏറ്റവും വലിയ സന്തോഷമായിരിക്കും ഈ സിനിമ, എനിക്ക് തന്നെ ആ എക്സൈറ്റ്മെന്റ് അടക്കിപ്പിടിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക, എന്റെ ഏറ്റവും നല്ലത് ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കൊടുത്തിട്ടുണ്ട്.

rashmika about animal success party

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES