Latest News

റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങള്‍; തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണും; നടി രശ്മികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; വന്ന വഴി മറക്കരുതെന്നും ആരാധകര്‍

Malayalilife
 റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങള്‍; തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണും; നടി രശ്മികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; വന്ന വഴി മറക്കരുതെന്നും ആരാധകര്‍

തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് രശ്മിക മന്ദാന. 2016ല്‍ കിരിക്ക് പാര്‍ട്ടി എന്ന കന്നട ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് സൗത്ത് ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ താരത്തിന് വലിയ ആരാധകവൃന്ദം തന്നെ ഉണ്ടായി. പിന്നീട് തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി നിരവധി സിനിമകളിലാണ് രശ്മിക അഭിനയിച്ചത്.

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒരേപോലെ തിരക്കുളള നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്നുവാണ്. ഈ സിനിമയുടെ പ്രചാരണപരിപാടികളിലൊന്നില്‍ രശ്മിക നടത്തിയ ഒരു പരാമര്‍ശം വന്‍ പ്രതിഷേധത്തിന് വളിയൊരുക്കിയിരിക്കുകയാണ്

ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്കാണ് വിവാദ പരാമര്‍ശം കടന്നുവന്നത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങളെന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്. തെന്നിന്ത്യന്‍ സിനിമയിലാണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുളളത്. ഇതെന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. തന്നെ വളരെയധികം ആവേശംകൊളളിക്കുന്നു. ഇതായിരുന്നു അവരുടെ വാക്കുകള്‍.

എന്നാല്‍ രശ്മികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അത്ര രുചിച്ചില്ല എന്നാണ് പിന്നീടുവന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് ഏവരും ഒരേസ്വരത്തില്‍ മറുപടി നല്‍കിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

നെറ്റ്ഫ്‌ളിക്സ് വഴി 2023 ജനുവരി 20- നാണ് മജ്നു റിലീസ് ചെയ്യുന്നത്. വിജയ് നായകനാവുന്ന വാരിസ്, രണ്‍ബീര്‍ കപൂറിനൊപ്പമുളള അനിമല്‍, അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ : ദ റൂള്‍ എന്നിവയാണ് രശ്മികയുടെ പുതിയ ചിത്രങ്ങള്‍.

ഗുഡ്ബൈ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.

rashmika mandana talk romantic song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES