തെലുങ്ക് സിനിമാ ലോകത്തിലെ പ്രശസ്ത നടന്‍ വിജയ് ദേവരകൊണ്ടയും താരരശ്മികാ മന്ദാനയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. രണ്ട് പേരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് പുത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് രണ്ട് പേരും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ ഭാഗമായി കൈവിരലില്‍ അണിയിച്ച വജ്രമോതിരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രശ്മികാ മന്ദാന. ഇന്‍സ്റ്റഗ്രാമിലാണ് രശ്മിക വീഡിയോ പങ്കുവെച്ചത്. താരം തന്റെ വളര്‍ത്തുനായയെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. തമ്മ എന്ന ചിത്രത്തിലെ റാഹിയേ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തിന്റെ വീഡിയോ വളര്‍ത്തുനായയെ കാണിച്ചുകൊണ്ട് 'ഇതാരാണ്' എന്ന് ചോദിക്കുന്ന രശ്മികയാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോയിലാണ് താരത്തിന്റെ വിരലില്‍ അണിഞ്ഞിരിക്കുന്ന മോതിരം ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് ഈ മോതിരത്തെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍. 'വിവാഹനിശ്ചയത്തിന്റെ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്ന കമന്റും ഒട്ടേറെ പേര്‍ എഴുതി. ഒക്ടോബര്‍ മൂന്നിനാണ് വിവാഹനിശ്ചയം നടന്നതെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ രാഹുല്‍ സംകൃത്യന്റെ താത്കാലികമായി 'വിഡി 14' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.