Latest News

രശ്മികയുടെ ആ ക്യൂട്ട് റീല്‍ എടുത്തത് വിജയ്  ദേവരകൊണ്ട; നടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടനും; ചര്‍ച്ചയായി താരങ്ങളുടെ ആഘോഷചിത്രങ്ങള്‍

Malayalilife
 രശ്മികയുടെ ആ ക്യൂട്ട് റീല്‍ എടുത്തത് വിജയ്  ദേവരകൊണ്ട; നടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നടനും; ചര്‍ച്ചയായി താരങ്ങളുടെ ആഘോഷചിത്രങ്ങള്‍

തെന്നിന്ത്യയ്ക്ക് പിന്നാലെ ബോളിവുഡിലും മേല്‍വിലാസമുണ്ടാക്കിയ നടിയാണ് രശ്മിക മന്ദാന. ഏപ്രില്‍ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയില്‍ നടന്ന 29-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ആദ്യത്തെ പോസ്റ്റില്‍ ബീച്ചിന് അരികിലുള്ള റസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് രശ്മിക പങ്കുവെച്ചത്. ബീച്ചില്‍ നിന്നുള്ള സെല്‍ഫികളാ്ായിരുന്നു രണ്ടാമത്തെ പോസ്റ്റിലുള്ളത്. ഈ പിറന്നാള്‍ ആഘോഷം ഒരുക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള കുറിപ്പും ഈ ചിത്രങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

ഇതിന് പിന്നാലെ ഒരു ക്യൂട്ട് റീലും രശ്മിക പോസ്റ്റ് ചെയ്തു. നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സുന്ദരിയായിട്ടാണ് ഈ റീലില്‍ താരം പ്രത്യക്ഷപ്പെട്ടത്..എന്നാല്‍ ഇതിന് പിന്നാലെ നടന്‍ വിജയ് ദേവരകൊണ്ട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഈ ചിത്രങ്ങളുടേയും പശ്ചാത്തലം. കടലായിരുന്നു. മണലിലൂടെ ചെരുപ്പിടാതെ നടക്കുന്നതും ബീച്ചില്‍ കുതിരപ്പുറത്തിരിക്കുന്നതുമെല്ലാം വിജയ് പോസ്റ്റ് ചെയ്തിട്ടുണ്ട്...

രശ്മികയുടെ പിറന്നാള്‍ ആഘോഷത്തില്‍ വിജയ്യുമുണ്ടായിരുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരും ഒരേ ബീച്ചിലാണ് പോയതെന്നും ആരാധകര്‍ പറയുന്നു. 2023 ജനുവരി മുതലാണ് ഇരുവരും പ്രണയം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യിക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് രശ്മിക അടുത്തിടെ ഒരു അഭിമുഖത്തിലും തുറന്നുപറഞ്ഞിരുന്നു.

rashmika mandanna spent her 29th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES