Latest News

മമ്മൂട്ടിക്ക് പിറന്നാള്‍ മധുരവുമായി പിഷാരടി;  ഗാനന്ധര്‍വ്വനില്‍ കാത്തുവച്ച സര്‍പ്രൈസ് മെഗാതാരത്തിന്റെ പിറന്നാളിന് പുറത്തുവിടുമെന്ന് താരം; പിഷാരടിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകരും

Malayalilife
 മമ്മൂട്ടിക്ക് പിറന്നാള്‍ മധുരവുമായി പിഷാരടി;  ഗാനന്ധര്‍വ്വനില്‍ കാത്തുവച്ച സര്‍പ്രൈസ് മെഗാതാരത്തിന്റെ പിറന്നാളിന് പുറത്തുവിടുമെന്ന് താരം; പിഷാരടിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകരും

'പഞ്ചവര്‍ണതത്ത'യ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധര്‍വ്വന്‍. കൊച്ചിന്‍ കലാസദന്റെ ഗായകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിനോട് അനുബന്ധിച്ച് ഒരു സര്‍പ്രൈസ് സമ്മാനിക്കുമെന്ന് മുന്‍പ് പിഷാരാടി ആരാധകരോട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഫാന്‍സിന് ആഘോഷമാക്കാന്‍ ഒരു തകര്‍പ്പന്‍ വാര്‍ത്തയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഗാനഗന്ധര്‍വ്വന്റെ ടീസറും ട്രെയിലറും ഉടന്‍ ഒരുക്കുമെന്നതാണ് ആ സര്‍പ്രൈസ് പക്ഷേ. ഇതിലെ സര്‍പ്രൈസ് എന്താണെന്ന ചോദ്യത്തിന് പിഷാരടി തന്നെ കൃത്യമായ ഉത്തരവും നല്‍കുന്നുണ്ട്. 

ടീസര്‍ നാലാം തിയതി വൈകിട്ട് ഏഴുമണിയ്ക്ക് എത്തുമ്പോള്‍ ട്രെയിലര്‍ ഒരുക്കുന്നത് മമ്മൂട്ടിക്ക് പിറന്നാള്‍ മധുരം നല്‍കികൊണ്ടാണ്. ട്രെയിലര്‍ മമ്മൂട്ടിയുടെ ജന്മദിനമായ ഏഴാം തിയതി ഉച്ചയ്ക്ക് 12 ന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം കൂടിയായ സെപ്റ്റംബര്‍ ഏഴിന് മെഗാസ്റ്റാറിന്റെ ആരാധകര്‍ക്ക് ഇരട്ടിമധുരം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയായിരിക്കും ടീസറും ട്രെയിലറും റിലീസ് ചെയ്യുക.

നായിക അതുല്യ ചന്ദ്രയുമൊന്നിച്ച് നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം കഴിഞ്ഞദിവസം രമേഷ് പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഇതോടൊപ്പമാണ് ചിത്രവുമായി ബന്ധപ്പെട്ട് എന്തോ സര്‍പ്രൈസ് വരുന്ന കാര്യം അദ്ദേഹം അറിയിച്ചത്. 

Read more topics: # ramesh pisharadi,# ganagandravan,# mammotty
remesh pisharadi about ganagadravan surprise

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES