Latest News

സകൈപ്പിലാണ് എല്ലാവരും കണ്ടുമുട്ടുന്നത്; ചിലപ്പോള്‍ ഒത്തുകൂടല്‍ രാത്രി 12 വരെ നീണ്ടെക്കും;ഓരോ തീരുമാനങ്ങള്‍ക്ക് പിന്നിലും കൂട്ടായ സമ്മതുണ്ട്്; ഡബ്യൂ.സി.സിയുടെ പ്രവര്‍ത്തന ശൈലി വ്യക്തമാക്കി നടി രേവതി

Malayalilife
സകൈപ്പിലാണ് എല്ലാവരും കണ്ടുമുട്ടുന്നത്; ചിലപ്പോള്‍ ഒത്തുകൂടല്‍ രാത്രി 12 വരെ നീണ്ടെക്കും;ഓരോ തീരുമാനങ്ങള്‍ക്ക് പിന്നിലും കൂട്ടായ സമ്മതുണ്ട്്; ഡബ്യൂ.സി.സിയുടെ പ്രവര്‍ത്തന ശൈലി വ്യക്തമാക്കി നടി രേവതി

ലയാള സിനിമയില്‍ നടി ആക്രമിക്കപ്പെട്ട സംഭവും പിന്നാലെ വനിതാ സംഘടനയുടേ പിറവിയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന അംഗങ്ങളെല്ലാം തന്നെ പിന്നീട് സംഘടനയില്‍ തുടര്‍ന്നില്ലെങഅകിലും ഡബ്യൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കും വിധമാണ് നടന്നുപോകുന്നത്. ഡബ്യൂ.സി.സിയുടെ പ്രവര്‍ത്തന ശൈലിയേക്കുറിച്ചും ഒത്തുകൂടലുകളെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി. 

. മലയാളത്തിലെ ഒരു മാഗസിനിനു നല്‍കിയ അഭിമുഖത്തിലാണ് വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ച കാരണവും, കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും രേവതി വെളിപ്പെടുത്തിയിരിക്കുന്നത്.സിനിമയില്‍ എത്തിപ്പെടുന്നവര്‍ തമ്മില്‍ അതിശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രേവതി വനിതാ കൂട്ടായ്മയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത

നടികള്‍ തമ്മിലുള്ള ഒരു ആത്മബന്ധം സിനിമയ്ക്കുള്ളില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ്, നമ്മളില്‍ ഒരുവള്‍ക്ക് അപകടം വരുമ്പോള്‍ അവള്‍ക്കായി ഒത്തുചേര്‍ന്നതെന്ന് രേവതി വ്യക്തമാക്കി. സ്‌കൈപ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തുചേരുന്നത്. തങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ചിലപ്പോള്‍ രാത്രി പതിനൊന്നുമണിയൊക്കെയാകും. പൂര്‍ണ ഇഷ്ടത്തോടെയാണ് എല്ലാവും ഒരുമ്മിച്ച് നില്‍ക്കുന്നത്. ഓരോ തീരുമാനങ്ങള്‍ക്കു പിന്നിലും കൂട്ടായ സമ്മതം ഉണ്ടാകുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.


ഈ കൂട്ടായ്മയ്ക്കുള്ളില്‍ എതിരാഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഒരു തീരുമാനത്തിനു പിന്നില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് മാനിക്കുന്നത്. അതേസമയം മലയാളം വായിക്കാനറിയാത്തവര്‍ പ്രസ്താവനകളൊക്കെ വായിച്ചു കേള്‍ക്കണമെന്ന് വാശി പിടിക്കും. ഈ നിലപാടുകളുടെ പേരില്‍ പലര്‍ക്കും സിനിമകള്‍ നഷ്ടമാകുന്നുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി.

എങ്കിലും മാറ്റം വരണമെന്ന് തന്നെ കൂട്ടായ്മ അതിയായി ആഗ്രഹിക്കുന്നു. അതിനായി കാത്തിരിക്കുന്നുവെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. സിനിമകള്‍ മാറ്റിവെച്ചതല്ല, മലയാളത്തില്‍ നിന്ന് തന്നെ സിനിമയിലേയ്ക്ക് ആരും വിളിക്കാറില്ലാത്തതുകൊണ്ടാണ് തന്നെ കാണാത്തതെന്നും രേവതി പറഞ്ഞുവെയ്ക്കുന്നു.

Read more topics: # revathy about wcc
revathy about wcc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES