Latest News

അവധി ആഘോഷം കഴിഞ്ഞ് സായ്പല്ലവി നാട്ടില്‍ മടങ്ങിയെത്തി; വീഡിയോ വൈറല്‍

Malayalilife
അവധി ആഘോഷം കഴിഞ്ഞ് സായ്പല്ലവി നാട്ടില്‍ മടങ്ങിയെത്തി; വീഡിയോ വൈറല്‍

പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ മറുനാട്ടുകാരിയാണ് സായ് പല്ലവി. തുടര്‍ന്ന് കന്നട, തെലുങ്ക് ചിത്രത്തില്‍ സായ് പല്ലവി സജീവമായി. മേക്കപ്പ് ഇടാതെയാണ് താരം സ്‌ക്രീനില്‍ എത്താറുളളത്. മറ്റു നായികമാരില്‍ നിന്നു ഏറെ വ്യത്യസ്തയാണ് താരം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകളുമൊക്കെ അതിന് ഉദാഹരണമാണ്.

സോഷ്യല്‍ മീഡിയയില്‍ അത്രയധികം സജീവമല്ലെങ്കിലും ഇടയ്ക്ക് പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.  അവധി ആഘോഷത്തിന്റെ ചിത്രങ്ങളൊക്കെ താരം പങ്കുവയ്.  കട്ടുവള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രമായിരുന്നു പങ്കുവച്ച് താരം എത്തിയിരുന്നു. ഇത് കൂടാതെ സഹോദരിക്കൊപ്പം അവധി ആഘോഷിക്കുന്ന രസകരമായ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. 

ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു നടി അവധി ചിലവഴിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. അവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ സായി പല്ലവിയുടെ വിഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. സായിക്കൊപ്പം സഹോദരി പൂജ കണ്ണനെയും വിഡിയോയില്‍ കാണാം

നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായ് പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് മറ്റൊരു പ്രോജക്ട്. തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായ ഈ സിനിമയില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായാകും സായി എത്തുക.


 

Read more topics: # sai pallavi returs,# after her holidays
sai pallavi returs after her holidays

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES