നസ്രിയയ്ക്ക് പിന്നാലെ സ്‌കൈ ഡൈവിങ് സ്വപ്‌നം സഫലമാക്കി സാനിയയും;ആകാശത്ത് പാറി പറക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയും

Malayalilife
നസ്രിയയ്ക്ക് പിന്നാലെ സ്‌കൈ ഡൈവിങ് സ്വപ്‌നം സഫലമാക്കി സാനിയയും;ആകാശത്ത് പാറി പറക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയും

സ്രിയയ്ക്ക് പിന്നാലെ തന്റെ സ്‌കൈ ഡൈവിങ് സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.ദുബൈയില്‍ സ്‌കൈ ഡൈവിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.  

അവസാനം അതും സാധിച്ചു. ആഗ്രഹം സഫലമായി എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സാനിയ കുറിച്ചത്. സ്‌കൈ ഡൈവിങ്ങ് ചെയ്യുന്നതിനു മുന്‍പ് തയ്യാറെടുക്കുന്ന വീഡിയോയും സാനിയ ഷെയര്‍ ചെയ്തിട്ടുണ്ട്. 

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന  സാറ്റര്‍ഡെ നൈറ്റ് ആണ് സാനിയയുടെ പുതിയ ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ നാലിനാണ് തീയറ്ററുകളിലെത്തുന്നത്. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവീന്‍ ഭാസ്‌കറാണ്.  സാറ്റര്‍ഡെ നൈറ്റ് വിത്ത് കിറുക്കനും കൂട്ടുകാരും; എന്നതാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

മലയാള സിനിമാ ലോകത്തെ യുവ ഗ്ലാമറസ് നായികമാര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരം സാനിയ ഇയ്യപ്പന് മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു. 'ബാല്യകാല സഖി'' എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നുവെങ്കിലും കോളേജ് പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ' ക്യൂന്‍'' എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു നായിക കഥാപാത്രം അവതരിപ്പിച്ച നടി പ്രേതം 2, ലൂസിഫര്‍, ദി പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ സിനിമകളില്‍ സാനിയ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

 

saniya share sky diving

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES