Latest News

കഥ രൂപപ്പെട്ടപ്പോള്‍ തന്നെ ഈ ആശയം പറഞ്ഞത് പൃഥ്വിരാജിനോടാണ്; ലൂസിഫര്‍ സെറ്റില്‍ നിന്നാണ് പൃഥ്വി പതിനെട്ടാംപടിയിലേക്ക് എത്തിയത്; പതിനെട്ടാംപടി വിശേഷങ്ങളുമായി ശങ്കര്‍ രാമകൃഷ്ണന്‍

Malayalilife
കഥ രൂപപ്പെട്ടപ്പോള്‍ തന്നെ ഈ ആശയം പറഞ്ഞത് പൃഥ്വിരാജിനോടാണ്; ലൂസിഫര്‍ സെറ്റില്‍ നിന്നാണ് പൃഥ്വി പതിനെട്ടാംപടിയിലേക്ക് എത്തിയത്; പതിനെട്ടാംപടി വിശേഷങ്ങളുമായി ശങ്കര്‍ രാമകൃഷ്ണന്‍

ങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് പതിനെട്ടാംപടി. മലയാളത്തിലെ താരനിരയ്‌ക്കൊപ്പെ തന്നെ അറുപതിലധികം യുവതാരങ്ങളെ അണിനിരത്തിയാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോള്‍ ചിത്രത്തിലേക്ക് പൃഥ്വിരാജ് കടന്നുവന്നതിനെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും സമയം കണ്ടെത്തിയാണ് അദ്ദേഹം പതിനെട്ടാംപടിയിലേക്ക എത്തിയതെന്നും പൃഥ്വി തന്റെ അടുത്ത സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് തുറന്നുപറയാറുണ്ടെന്നും ശങ്കര്‍ പറയുന്നു. 

 കഥ രൂപപ്പെട്ട ഉടന്‍ തന്നെ അതിന്റെ ഒരു ആശയം ഞാന്‍ പറഞ്ഞത് പൃഥ്വിരാജിനോടാണ്. എന്റെ എല്ലാ കഥകളും ആദ്യം കേള്‍ക്കുന്ന സുഹൃത്തു കൂടിയാണ് പൃഥ്വി. ലൂസിഫറിന്റെ ഷൂട്ടിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി പൃഥ്വിരാജ് എത്തിയത്. ചെറിയ വേഷമാണെങ്കിലും ആ കഥാപാത്രത്തെ പൃഥ്വി മനോഹരമാക്കി.ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ പതിനെട്ടാംപടിക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും മമ്മൂട്ടി, .പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഈ സിനിമയിലുണ്ട്..

കെച്ചയും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്സ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

sankar ramakrishnan about pathiettampadi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES