മിമിക്രി മഹാമേളയില്‍ സന്തോഷ് പണ്ഡിറ്റിന്റെ വേഷം കെട്ടി കലാകാരനായ കിരണ്‍ ക്രിസ്റ്റഫര്‍; കയ്യടിച്ച് സന്തോഷ് പണ്ഡിറ്റ് കണ്ടു പഠിക്കട്ടെ എന്നു ഉപദേശിച്ചു സുരാജ് വെഞ്ഞാറമൂട്; തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ശ്രമിച്ചതെന്ന് പണ്ഡിറ്റ്; മഴവില്‍ മനോരമയും സുരാജിനെയും പ്രതിചേര്‍ത്ത് സന്തോഷിന്റെ കേസ് ചേര്‍ത്തല കോടതിയില്‍

Malayalilife
topbanner
 മിമിക്രി മഹാമേളയില്‍ സന്തോഷ് പണ്ഡിറ്റിന്റെ വേഷം കെട്ടി കലാകാരനായ കിരണ്‍ ക്രിസ്റ്റഫര്‍; കയ്യടിച്ച് സന്തോഷ് പണ്ഡിറ്റ് കണ്ടു പഠിക്കട്ടെ എന്നു ഉപദേശിച്ചു സുരാജ് വെഞ്ഞാറമൂട്; തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ശ്രമിച്ചതെന്ന് പണ്ഡിറ്റ്; മഴവില്‍ മനോരമയും സുരാജിനെയും പ്രതിചേര്‍ത്ത് സന്തോഷിന്റെ കേസ് ചേര്‍ത്തല കോടതിയില്‍

മഴവില്‍ മനോരമ ചാനലിലെ കോമഡി പരിപാടിയായ മിമിക്രി മഹാമേളക്കും പരിപാടിയിലെ ജഡ്ജിയായ സുരാജ് വെഞ്ഞാറുമൂടിനുമെതിരെ പരാതിയുമായി സംവിധായകനും നടനുമായി സന്തോഷ് പണ്ഡിറ്റ രഗംത്ത്. പരിപാടിയില്‍ തന്നെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് സന്തോഷ് പണ്ഡിറ്റ് ഉന്നയിച്ചത്. പരിപാടിയുടെ ഭാഗമായുള്ള ഒരു കോമഡി സ്‌കിറ്റില്‍ തന്നെ അനുകരിച്ചു കൊണ്ട് ഒരു ടീം രംഗത്തുവന്നതാണ് പണ്ഡിറ്റിനെ ചൊടിപ്പിച്ചത്.


സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കുകയും തിരക്കുള്ള നടനും സംവിധായകനുമാണെന്ന് പറഞ്ഞു കൊണ്ട് തന്റെ പാട്ട് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പണ്ഡിറ്റിന്റെ പരാതി. രാധികമാരുടെ കള്ളക്കണ്ണന്‍ എന്ന പാട്ടിന്റെ അകമ്പടിയോടെ എത്തുന്ന സന്തോഷ് പണ്ഡിറ്റിനെ പോലുള്ള ആള്‍ തുടര്‍ന്നങ്ങോട്ട് തന്നെ അവഹേളിക്കുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്. തന്റെ മോശക്കാരനാക്കാന്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തില്‍ ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

സുരാജ് വെഞ്ഞാറമൂട് തന്നെ അവഹേളിക്കാന്‍വേണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പണ്ഡിറ്റ് പരാതിപ്പെടുന്നത്. തന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഷോയില്‍ തന്റെ അനുകരിച്ച കിരണ്‍ ക്രിസ്റ്റിഫറിനെ താന്‍ കണ്ടു പഠിക്കണമെന്ന് ജഡ്ജിയായ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അത് തന്നെ അവഹേളിക്കലാണ്. കൂടാതെ അഞ്ചില്‍ അഞ്ച് മാര്‍ക്ക് കൊടുത്തു. മൂന്ന് സിനിമകളില്‍ അവസരം കൊടുക്കുമെന്നും പറഞ്ഞു. ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത സുരാജ് വെഞ്ഞാറംമൂടാണ് അവസരം നല്‍കിയത്.

തന്നെ അപമാനിച്ചു എന്നു പറഞ്ഞ് 15 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചാനലും സുരാജ് വെഞ്ഞാറംമൂടും ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്റെ പാട്ടും കോസ്റ്റൂമും അടക്കം ഉപയോഗിച്ചുവെന്നു പണ്ഡിറ്റ് പറഞ്ഞു. ഷോയില്‍ ഇന്ത്യന്‍ കറന്‍സി ചൂതാട്ടത്തിന് ഉപയോഗിച്ചുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് ഇക്കാര്യത്തിലും താന്‍ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നത്.


മിമിക്രി മഹാമേളയില്‍ കൊല്ലം ശാസ്തംകോട്ട സ്വദേശിയായ കിരണ്‍ ക്രിസ്റ്റഫറാണ് സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്. അദ്ധ്യാപകനായ കിരണ്‍ കേരളാ യൂണിവേഴ്സിറ്റിയിലെ മിമിക്രി വിന്നര്‍ കൂടിയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ജീവിതത്തില്‍ ആദ്യമായി അനുകരിക്കുന്നതെന്നും അദ്ദേഹം ഷോയില്‍ പറഞ്ഞിരുന്നു. 

santhosh pandit case filed aginist suraj and mazhavil manorama tv

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES