Latest News

വാര്‍ത്ത നിഷേധിക്കുന്നില്ല; മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യണമെന്ന പ്ലാനുണ്ട്; കാര്യങ്ങളൊക്കെ ഒരു കോണ്‍ക്രീറ്റ് ലെവലിലേക്ക് വരുന്നതേയുള്ളൂ; 22 വര്‍ഷങ്ങള്‍ക്ക്  ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

Malayalilife
 വാര്‍ത്ത നിഷേധിക്കുന്നില്ല; മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യണമെന്ന പ്ലാനുണ്ട്; കാര്യങ്ങളൊക്കെ ഒരു കോണ്‍ക്രീറ്റ് ലെവലിലേക്ക് വരുന്നതേയുള്ളൂ; 22 വര്‍ഷങ്ങള്‍ക്ക്  ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു. മമ്മൂട്ടിയെ കേന്ദ്ര റോളിലെത്തിച്ച് വീണ്ടും സിനിമ ചെയ്യാന്‍ താന്‍ ഒരുങ്ങുകയാണെന്നാണ് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. 

വാര്‍ത്ത നിഷേധിക്കുന്നില്ല എന്നാണ് സത്യന്‍ അന്തിക്കാട് പ്രതികരിക്കുന്നത്. മമ്മൂട്ടിയുമായി ഒരു ചിത്രം ചെയ്യണമെന്ന പ്ലാനുണ്ട്, അങ്ങനെ ഒരു കഥയും ഞാനാലോചിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ ഒരു കോണ്‍ക്രീറ്റ് ലെവലിലേക്ക് വരുന്നതേയുള്ളൂ. വ്യത്യസ്തമായൊരു കുടുംബകഥ വേണം മമ്മൂട്ടിയ്ക്കായി പ്ലാന്‍ ചെയ്യാന്‍ എന്നാണ് ആഗ്രഹം. പ്രൊജക്റ്റ് ആലോചനയിലാണ്. ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ അനൗണ്‍സ് ചെയ്യാന്‍ സമയം ആവുന്നതേയുള്ളൂ,''  എല്ലാ പ്ലാനുകളും നന്നായി നടന്നാല്‍ ഈ വര്‍ഷം തന്നെ മമ്മൂട്ടി ചിത്രം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയും അദ്ദേഹം പങ്കുവെച്ചു.

'ഞാന്‍ പ്രകാശന്റെ' ജോലികളെല്ലാം കഴിഞ്ഞതിനുശേഷമുള്ള ഒരു വിശ്രമത്തിലാണ് ഞാനിപ്പോള്‍. പ്രകാശന്‍ പൂര്‍ണമായും മനസ്സില്‍ നിന്നു പോവട്ടെ, അടുത്ത ഏപ്രില്‍ മാസത്തോടെയെ അടുത്ത ചിത്രത്തിന്റെ ജോലികളിലേക്ക് മനസ്സുകൊണ്ട് പ്രവേശിക്കൂ,'' സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ക്കുന്നു.


'ശ്രീധരന്റെ ഒന്നാം തിരുമുറിവ്'(1987), 'അര്‍ത്ഥം'(1989), 'കളിക്കളം'(1990), 'കനല്‍ക്കാറ്റ്' (1991), 'ഗോളാന്തരവാര്‍ത്ത'(1993), 'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്'(1995) എന്നു തുടങ്ങി എട്ടോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. മോഹന്‍ലാല്‍ നായകനായ 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്'(1986) എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. 1997 ല്‍ റിലീസ് ചെയ്ത 'ഒരാള്‍ മാത്രം' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഒരാള്‍ മാത്ര'ത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം തിലകന്‍, ശ്രീനിവാസന്‍, സുധീഷ്, ശ്രുതി, പ്രവീണ, കാവ്യ മാധവന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഡിസംബര്‍ റിലീസായി തിയേറ്ററുകളിലെത്തിയ 'ഞാന്‍ പ്രകാശന്‍' ആണ് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഏറെ നാളുകള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുക്കെട്ട് വീണ്ടുമൊരുമിച്ച 'ഞാന്‍ പ്രകാശന്‍' മികച്ച ബോക്‌സ് ഓഫീസ് വിജയവും നേടിയിരുന്നു. അതേ സമയം, 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമായ 'മധുരരാജ', ബിഗ് ബജറ്റ് ചിത്രമായ 'മാമാങ്കം', 'ഉണ്ട' തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

satyan anthikad and mammoty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES