Latest News

ചോര വാര്‍ന്ന കത്തി കൈയ്യില്‍ പിടിച്ച് വേറിട്ട ലുക്കില്‍ സുരേഷ് ഗോപി; പിറന്നാള്‍ ദിനത്തില്‍ എസ്ജി 251 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; മലയാളത്തിന്റെ ആക്ഷന്‍ ഹിറോയ്ക്ക് ആശംസകളുമായി താരങ്ങളും ആരാധകരും

Malayalilife
ചോര വാര്‍ന്ന കത്തി കൈയ്യില്‍ പിടിച്ച് വേറിട്ട ലുക്കില്‍ സുരേഷ് ഗോപി; പിറന്നാള്‍ ദിനത്തില്‍ എസ്ജി 251 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; മലയാളത്തിന്റെ ആക്ഷന്‍ ഹിറോയ്ക്ക് ആശംസകളുമായി താരങ്ങളും ആരാധകരും

ലയാളത്തിന്റെ ആക്ഷന്‍ ഹിറോയ്ക്ക് ഇന്നലെ  64-ാം പിറന്നാള്‍ ആയിരുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനൊപ്പം കേക്ക് മുറിച്ചായിരുന്നു  സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷം. ഒപ്പം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ എസ്. ജി 251 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍.

കൈയില്‍ ചോരയോലിക്കുന്ന കത്തിയും പിടിച്ച് ഏകദേശം 34 വയസ് തോന്നിക്കുന്ന ഗാങ്സ്റ്റര്‍ ലുക്കിലാണ് സുരേഷ് ഗോപിയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് ജി 251 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്.

പുത്തന്‍ മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിതെന്നാണ് സംവിധായകന്‍ പറയുന്നത്. എതിറിയല്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന സുരേഷ് ഗോപി ഒരു ഇടവേളയ്ക്ക് ശേഷം 2020 ലാണ് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. പിന്നാലെ നിരവധി പ്രോജക്ടുകളിലൂടെ സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

സുരേഷ് ഗോപി - ജയരാജ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഹൈവേയ്ക്ക് 27 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹൈവേ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 254ാമത് ചിത്രമായി പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

പ്രിയസുഹൃത്തിന് ആശംസകളുമായി സൂപ്പര്‍ താരങ്ങളുള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഷാജി കൈലാസ്, ജോണി ആന്റണി, മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ സുരേഷ് ഗോപിക്ക് ആശംസകളര്‍പ്പിച്ചു.സുരേഷ് ഗോപിയുമൊത്ത് അവസാനം ഒന്നിച്ച് അഭിനയിച്ച കിങ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചുള്ള ചിത്രമാണ് മമ്മൂട്ടി ഷെയര്‍ ചെയ്തത്.

sg 251 second look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES