Latest News

'എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതില്‍ സന്തോഷം;കുഞ്ഞു വയറില്‍ നൃത്തച്ചുവടുകളുമായി നടി; വീഡിയോ കാണാം

Malayalilife
 'എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതില്‍ സന്തോഷം;കുഞ്ഞു വയറില്‍ നൃത്തച്ചുവടുകളുമായി നടി; വീഡിയോ കാണാം

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംനാ കാസിം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതയായത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു ഷംന. അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെയാണ് ഷംന ആരാധകരെ അറിയിച്ചത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവച്ചിരുന്നു. അനവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചത്.

 

ഗര്‍ഭിണിയായിരിക്കെ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഷംന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. നൃത്തം പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഷംന ഷെയര്‍ ചെയ്തത്. 'എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതില്‍ സന്തോഷം' എന്നാണ് ഷംന വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഡാന്‍സ് കളിക്കുമ്പോള്‍ സൂക്ഷിക്കണം ഷംന തുടങ്ങിയ ആരാധക കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. മുന്‍പ് ടിക്ടോക്ക് താരവും യൂ ട്യൂബറുമായ സൗഭാഗ്യ വെങ്കിടേഷ് ഗര്‍ഭിണിയായിരിക്കെ നൃത്തം ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ ലേബര്‍ റൂമിലേക്ക് തൊട്ടു മുന്നേ പോലും നൃത്തം ചെയ്താണ് സൗഭാഗ്യ പോയത്.

ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഷംന.

കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്കു മുന്നില്‍ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റേജ് ഷോകളും അവാര്‍ഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന.

Read more topics: # ഷംനാ കാസിം ,#
shamna kasim pregnant dance vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES