Latest News

എന്റെ ജീവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക; ഞാന്‍ ഇപ്പോ ഒട്ടും ഓക്കെയല്ല; എല്ലാം ഒരു ട്രോമപോലെ തോന്നുന്നു; ബിഗ് ബോസിലേക്ക് രണ്ടാമത് പ്രവേശിക്കുന്ന വീഡിയോ പുറത്തുവിട്ട് മസ്താനി; കാത്തിരുന്നതെന്ന് ട്രോളന്മാര്‍ 

Malayalilife
എന്റെ ജീവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക; ഞാന്‍ ഇപ്പോ ഒട്ടും ഓക്കെയല്ല; എല്ലാം ഒരു ട്രോമപോലെ തോന്നുന്നു; ബിഗ് ബോസിലേക്ക് രണ്ടാമത് പ്രവേശിക്കുന്ന വീഡിയോ പുറത്തുവിട്ട് മസ്താനി; കാത്തിരുന്നതെന്ന് ട്രോളന്മാര്‍ 

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥിയായിരുന്ന അവതാരക മസ്താനി, ഷോയിലേക്ക് രണ്ടാമതും പ്രവേശിക്കുന്നതിന് മുമ്പ് തനിക്കുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തി. ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച്, ഫിനാലെയ്ക്ക് മുമ്പുള്ള റീ-എന്‍ട്രിയിലൂടെ ജനകീയ പിന്തുണ നേടിയെടുക്കാന്‍ മസ്താനിക്ക് സാധിച്ചിരുന്നു. എന്നാല്‍, ഈ റീ-എന്‍ട്രിക്കായി തയ്യാറെടുക്കുന്നതിനിടയില്‍ തനിക്ക് അനുഭവപ്പെട്ട ആശങ്കകളും ഭയവും വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴു ദിവസത്തെ പരിപാടിയുമായി വീണ്ടും ബിഗ് ബോസിലേക്ക് റീ-എന്‍ട്രിക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മസ്താനി ഈ വീഡിയോ പങ്കുവെച്ചത്. 

ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യാത്ര ചെയ്യവേ, വീട്ടിലേക്ക് പ്രവേശിക്കേണ്ട സമയം കഴിഞ്ഞിട്ടും താന്‍ വൈകിയതായും, മാനസികമായി തളര്‍ന്നുപോയതുപോലെ തോന്നിയെന്നും മസ്താനി വീഡിയോയില്‍ പറയുന്നു. ഹൗസിലേക്ക് വാഹനം അടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍ അനുഭവപ്പെട്ടെന്നും, മനസ്സിന് ഒരു സുഖമില്ലെന്നും, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഹാര്‍ട്ട് ബീറ്റൊക്കെ കൂടുന്നു. 

ഈ വീഡിയോ ഇടുമോയെന്ന് അറിയില്ല. ഞാന്‍ ഓക്കെയായിരുന്നു, പക്ഷെ ഇപ്പോള്‍ ഒട്ടും ഓക്കെയല്ല. ഒരു ട്രോമപോലെ, ഓടിപ്പോയാലോ എന്ന് പോലും തോന്നി. എന്താകും എന്ന് യാതൊരു പ്രതീക്ഷയുമില്ല. എല്ലാവരും എന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുക,' എന്ന് മസ്താനി വീഡിയോയില്‍ പറയുന്നുണ്ട്. ഷോയിലെ തന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായിരുന്നെങ്കിലും, പിന്നീട് ലഭിച്ച പിന്തുണ തനിക്ക് ഗുണകരമായെന്നും, പോകാതിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും അവര്‍ മുമ്പ് പറഞ്ഞിരുന്നു.

Read more topics: # മസ്താനി,#
masthanis new video in biggboos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES