Latest News

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ഇറ്റ്‌സ് എ ബോയ്'; അഭിശ്രീ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും

Malayalilife
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ഇറ്റ്‌സ് എ ബോയ്'; അഭിശ്രീ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും

സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും ശ്രദ്ധ നേടിയ അഭിലാഷ്-ശ്രീക്കുട്ടി ദമ്പതികളായ അഭിശ്രീ അവരുടെ ആദ്യ കുഞ്ഞിനെ വരവേറ്റ സന്തോഷവാര്‍ത്ത പങ്കുവെച്ചു. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനും ചികിത്സകള്‍ക്കും വികാരഭരിതമായ അനുഭവങ്ങള്‍ക്കുമൊടുവില്‍ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞാണ് പിറന്നത്

“It's a Boy”  എന്ന കുറിപ്പോടെയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത അറിയിച്ചത്. കുഞ്ഞിന്റെ വരവിന് മുന്നോടിയായി പകര്‍ത്തിയ ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചു.

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഗര്‍ഭകാലത്തെ അനുഭവങ്ങളും വിശേഷങ്ങളും അഭിലാഷും ശ്രീക്കുട്ടിയും നേരത്തേ മുതല്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ടിക്ടോക്കിലൂടെയാണ് അഭിലാഷ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. പിന്നീട് യൂട്യൂബിലും വലിയൊരു ആരാധകവൃന്ദം സ്വന്തമാക്കി. നൃത്തമാണ് അഭിശ്രീയുടെ പ്രധാന ഉള്ളടക്ക മേഖല. എന്നാല്‍ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിലാഷ് കൂടുതല്‍ ജനപ്രീതി നേടിയത്.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീക്കുട്ടി ഗര്‍ഭിണിയായത്. ആ സന്തോഷവാര്‍ത്തയിലേക്കെത്തിയ യാത്രയും അതിന് പിന്നിലെ കാത്തിരിപ്പും വികാരനിമിഷങ്ങളും അഭിലാഷും ശ്രീക്കുട്ടിയും അവരുടെ വ്‌ലോഗിലൂടെ പങ്കുവച്ചിരുന്നു.


 

abhisree welcomes First child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES