ഷെയിന്‍ നിഗം നായകനായി എത്തുന്ന ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ഷെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോള്‍ ചെയ്തപ്പോള്‍ ഏതായിരുന്നു കംഫര്‍ട്ട് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഷെയിന്‍ മറുപടി പറഞ്ഞത്.'ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ് ആയ, സ്‌ട്രോങ് ആയ പോയിന്റ് പറയാന്‍ വേണ്ടി മാത്രമേ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യുള്ളു. അല്ലാതെ ഫീല്‍ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാന്‍ ആണ് താല്‍പര്യം. അല്ലാതെ ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല' ഷെയിന്‍ പറയുന്നു.
ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉല്ലാസം. ജൂലായ് ഒന്നിന് ചിത്രം റിലീസ് ചെയ്യും. പുതുമുഖ താരം പവിത്ര ലക്ഷ്മിയാണ് നായിക.അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഷെയിന്‍ ടോം മാദ്ധ്യമങ്ങളെ കണ്ട് ഓടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അത് കണ്ടില്ലെന്നും എനിക്ക് നിങ്ങളെ പേടിയില്ലെന്നും ഷെയിന്‍ പറഞ്ഞു. സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ ആള്‍ക്കാരിലേയ്ക്ക് എത്തണമെങ്കില്‍ മീഡിയ ഇല്ലാതെ പറ്റില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.അടുത്തിടെ പ്രഖ്യപിക്കപ്പെട്ട പ്രിയദര്‍ശന്‍-ഷെയിന്‍ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഷെയിന്‍ പറയുന്നു.