നടന്‍ ഷെയിന്‍ നിഗം തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായി ഓര്‍ക്കുന്നത് 'വലിയപെരുന്നാള്‍' എന്ന ചിത്രത്തിന്റെ പരാജയമാണെന്ന് വെളിപ്പെടുത്തി. ചിത്രത്തിന്റെ റിലീസ് ദിനം ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഗലാട്ട പ്ലസ്' നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു 'വലിയപെരുന്നാളി'ന്റെ പരാജയം.
അതാണ് എന്റെ ഏറ്റവും മോശം സമയം എന്ന് തോന്നുന്നത്,' ഷെയിന്‍ നിഗം പറഞ്ഞു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ താനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെന്നും അദ്ദേഹംഓര്‍ത്തെടുത്തു. 'ആ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.
അതിനുശേഷമാണ് കോവിഡ് സംഭവിക്കുന്നതും എല്ലാവര്‍ക്കും ഒരു ഇടവേള ലഭിക്കുന്നതും. അതിനു ശേഷം ഞാന്‍ തിരിച്ചുവരുകയും എല്ലാം ശരിയാവുകയും ചെയ്തു,' ഷെയിന്‍ കൂട്ടിച്ചേര്‍ത്തു.