മലയാളത്തിലെ യുവതാരനിരക്കിടയിലൂടെ പ്രണയനായകനായി കടന്നെത്തിയ താരമാണ് ഷെയിന്‍ നിഗം. നടനും മിമിക്രി കലകാരനുമായി അബിയുടെ മനനെന്ന മുഖവുരയൊന്നും ഇല്ലാതെയാണ് താരം മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഷെയിന് നിഗം അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖം ഏറെ ട്രോളുകള്‍ക്ക് വിധേയമായിരുന്നു.
ഇപ്പോഴിതാ താരം അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കഞ്ചാവടിച്ചിട്ടാണ് ഷെയിന് നിഗം സംസാരിക്കുന്നു എന്നായിരുന്നു യ്ൂട്യൂബില്‍ പങ്കുവച്ച് വീഡിയോയ്ക്ക് താഴെ ഒരാളുടെ പ്രതികരണം. എന്നാല്‍ അതിനേക്കുറിച്ച് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിക്കാന്‍ തയ്യാറായത്.
'ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര്‍ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊന്നുമല്ല. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? അതില്‍ ഒരു 80 ശതമാനം ആളുകളും ഞാന്‍ പറഞ്ഞത് ഉള്‍കൊണ്ടിട്ടുണ്ട്'.
'ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്'. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണെന്നു ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ട്രോളുകളെല്ലാം പൊളിയാണ്. താന്‍ ആസ്വദിക്കുന്നുണ്ട്.-ഷെയ്ന്‍ പറഞ്ഞു.