Latest News

'റാസല്‍ഖൈമയിലെ കൊട്ടാരത്തില്‍ ഒറ്റപ്പെട്ടുപോയ പ്രേമത്തിലെ ആ സല്‍സ്വഭാവിയായ പൂവാലന്‍; ഭക്ഷണത്തേയും ഷാഹിദ് കപൂറിനേയും പ്രേമിച്ച സിനിമാഭ്രാന്തനായ ചെക്കന്‍' ; മനസ് തുറന്ന് ഷറഫുദ്ദീന്‍

ഫാത്തിമ നിസാര്‍
'റാസല്‍ഖൈമയിലെ കൊട്ടാരത്തില്‍ ഒറ്റപ്പെട്ടുപോയ പ്രേമത്തിലെ ആ സല്‍സ്വഭാവിയായ പൂവാലന്‍; ഭക്ഷണത്തേയും  ഷാഹിദ് കപൂറിനേയും പ്രേമിച്ച സിനിമാഭ്രാന്തനായ ചെക്കന്‍' ; മനസ് തുറന്ന് ഷറഫുദ്ദീന്‍

ബിസിനസ്സിന്റെ പിറകെ പോണ പപ്പ...നൈറ്റ് പാര്‍ട്ടിക്കും, ഡി.ജെ'യ്ക്കും പോണ മമ്മി.... കൊട്ടാരം പോലുള്ള വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു...! ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ കളിച്ചോണ്ട് നിന്ന എന്നോട് ഒരു അറബി കൂട്ടുകാരന്‍ ചോദിച്ചു! ' 'ഇന്ന അലംക്കു മഹാ ഇന്ന് ഹുവാ തക്ലത്തു ലാ'. ആ ചോദ്യം കേട്ടു പകച്ചുപോയി എന്റെ ബാല്യം..! പ്രേമത്തിലെ ഈ ഒരൊറ്റ ഡയലോഗുമായി സിനിമാ പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായി മാറിയ നടനാണ് ഷറഹുദീന്‍. ചെറുപ്പം മുതലെ സിനിമാ സ്വപ്നം മനസ്സിലേറ്റിയ ഷറഹുദീന്‍ കോമഡി റോളുകളും,വില്ലന്‍ കഥാപാത്രങ്ങളും,നായക വേഷങ്ങളും തന്റെ കയ്യില്‍ ഭദ്രമാണന്ന് ഇപ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചെറുപ്പത്തിലെ തന്റെ സിനിമ സ്വപ്നത്തെക്കുറിച്ചും തന്റെ പഠനത്തെക്കുറിച്ചുമൊക്കെ മനസു തുറന്നിരിക്കയാണ് ഷറഫുദ്ദീന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

'സിനിമ ചെറുപ്പം മുതലെ മനസ്സിലുണ്ടന്നു പറഞ്ഞാല്‍ അതു തന്നയാണ് സത്യം.വീട്ടില്‍ ടിവി ഉണ്ടെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പോയാണ് സിനിമാ കാഴ്ചയൊക്കെ. അവിടെയിരുന്നു കഴിച്ച ഭക്ഷണം ശരീരത്തേയും സിനിമാ മനസിനേയും വളര്‍ത്തിയെന്നു പറയാം. ടിവിയില്‍ വരുന്ന സിനിമകള്‍ ഒന്നും വിടാറില്ല, ഈ ചെക്കന് സിനിമാ പ്രാന്താണെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുമായിരുന്നുവെന്നും താരം പറയുന്നു.പഠിക്കാന്‍ തനിക്ക് തല്‍പര്യമില്ലായിരുന്നു, എന്നാല്‍ പ്ലസ്ടൂവില്‍ പഠനം നിര്‍ത്തിയ ഷറഫൂദീനെ പ്രേമത്തിലെത്തിച്ചത് പഠനകാലത്തെ സൗഹൃദമാണ്.

Read more topics: # sharafudeen about his life
sharafudeen about his life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES