മെർലിൻ മൺറോയുടെ ആ പ്രശസ്തമായ ഫോട്ടോയുടെ മാതൃകയിലുള്ള ഫോട്ടോ എടുക്കാൻ ശ്രമിച്ച ശില്പ ഷെട്ടിയുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാറ്റടിച്ച് ഫ്രോക്ക് മുകളിലേക്ക് പാറിപ്പറക്കുന്ന ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാറ്റ് ശക്തമായി വീശിയതോടെ പണി പാളുന്നതാണ് വീഡിയോയിൽ ഉള്ളത്.
അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ ആയി ശില്പ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്റെ മെർലിൻ മൺറോ മൊമെന്റ് എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.
ഭർത്താവ് രാജ് കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'ജുമ്മാ ചുമ്മാ ദേ ദേ' എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ബോളിവുഡിലെ ഫിറ്റ്നസ് ക്വീൻ എന്ന പേരിൽ അറിയപ്പെടുന്ന നടിയാണ് ശിൽപ്പ ഷെട്ടി. യോഗയും ചിട്ടയായ ഭക്ഷണവുമാണ് ശിൽപ്പയുടെ സൗന്ദര്യ രഹസ്യം. വർക്കൗട്ടിന്റെ വീഡിയോകളും ചിത്രങ്ങളും താരം എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ശിൽപയുടെ യോഗാ വീഡിയോകൾക്കും ആരാധകർ ഏറെയാണ്..
