Latest News

ഒരുപാട് ബഹളമൊന്നുമില്ലാത്ത ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമയാണ് ശുഭരാത്രി; ദിലീപു അനുസിത്താരയും ആദ്യമായി ഒന്നിക്കുന്ന ശുഭരാത്രിയെക്കുറിച്ച് ഷിലു എബ്രഹാം

Malayalilife
 ഒരുപാട് ബഹളമൊന്നുമില്ലാത്ത ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമയാണ് ശുഭരാത്രി; ദിലീപു അനുസിത്താരയും ആദ്യമായി ഒന്നിക്കുന്ന ശുഭരാത്രിയെക്കുറിച്ച് ഷിലു എബ്രഹാം

നപ്രിയനടന്‍ ദിലീപ് അനു സിത്താര എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ശുഭരാത്രി. കുംടുംബബന്ധവും ഓറു കേസിന്റെ വഴിയിലൂടെ നിങ്ങുന്ന കഥാപാത്രമായി ദിലീപ് സഞ്ചരിക്കുന്ന വഴികളുമൊക്കെയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ ദിലീപിന്റെ കഥാപാത്രത്തേയും ശുഭരാത്രിയിലെ അഭിനയത്തെക്കുറിച്ചും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിലു എബ്രാഹാം. ശുഭരാത്രിയില്‍ പ്രധാന വേഷത്തില്‍ ഷീലു എബ്രാഹാം എത്തുന്നുണ്ട്.

ചിത്രത്തില്‍ ശക്തമായ കഥാപത്രമായാണ് നടി എത്തുന്നത്. വ്യാസന്‍ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും. ശുഭരാത്രി വലിയ ബഹളങ്ങളൊന്നുമില്ലാത്ത നല്ലൊരു വെജിറ്റെറിയന്‍ ചിത്രമെന്ന് ഷീലു എബ്രാഹാം പറയുന്നു. സ്വകര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യത്തെ നടി തുറന്നുപറഞ്ഞത്.

നടിയുടെ വാക്കുകള്‍...

ശുഭരാത്രിയില്‍ ഞാന്‍ ഡോക്ടര്‍ ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ വേഷത്തിലാണ് താന്‍ എത്തുന്നത് . ശുഭരാത്രി നല്ലൊരു കുടുംബ ചിത്രമാണ്. കുടുംബചിത്രം എന്ന ലേബലിലാണ് ശുഭരാത്രി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഒരുപാട് ബഹളമൊന്നുമില്ലാത്ത ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമയാണെന്ന് ഷീലു എബ്രഹാം പറയുന്നു.

ചിത്രം ഈ ശനിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ദിലീപിന്റെ നായികയായി അനു സിതാര എത്തുമ്‌ബോള്‍ മറ്റു പ്രധാന കഥാപത്രങ്ങളായി സിദീഖ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, സുധി കോപ്പ, അശോകന്‍, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, ജയന്‍ ചേര്‍ത്തല, ജോബി പാല, ആശാ ശരത്ത്, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്നി ഖാന്‍, രേഖാ രതീഷ്, ശോഭ മോഹന്‍, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഹേമന്ദ് ഹര്‍ഷനാണ്. അബ്ബാം മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Read more topics: # shilu abraham about subharatri
shilu abraham about subharatri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES