Latest News

നായകന്‍ ഷൈന്‍ ടോം ചാക്കോ, നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും: 'നിമ്രോദ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
 നായകന്‍ ഷൈന്‍ ടോം ചാക്കോ, നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും: 'നിമ്രോദ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നിമ്രോദ്'. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗും, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസും ദുബായില്‍ നടന്നു. ഡെവിള്‍സ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററില്‍ പോലീസ് വേഷത്തിലുള്ള ഷൈനിനെയാണ് കാണുന്നത്. സിറ്റി ടാര്‍ഗറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

തീര്‍ത്തും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ദിവ്യാപിള്ള, ആത്മീയാ രാജന്‍, പാര്‍വ്വതി ബാബു എന്നിവരാണ് നായികമാരാവുന്നത്. കൂടാതെ സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ.ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖര്‍.വി.ജോസഫ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്: അയൂബ് ഖാന്‍, കലാസംവിധാനം: കോയാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, പ്രൊജക്ട് ഡിസൈനര്‍: ലിജു നടേരി, സ്റ്റന്‍ഡ്: പി.സി സ്റ്റന്‍സ്, വി.എഫ്.എക്‌സ്: ഐ.വി.എഫ്.എക്‌സ്,
പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: എസ്.ബി.കെ, ഡിസൈന്‍സ്: മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shine tom chacko divya pillai in nimrod

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES