Latest News

മറ്റൊന്ന് കൂടി വേണമെന്ന ആഗ്രഹം ഇത് ജനിപ്പിച്ചിട്ടുണ്ട്; ടാറ്റൂ പതിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ച് നടി ശ്രിത ശിവദാസ്

Malayalilife
 മറ്റൊന്ന് കൂടി വേണമെന്ന ആഗ്രഹം ഇത് ജനിപ്പിച്ചിട്ടുണ്ട്; ടാറ്റൂ പതിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ച് നടി ശ്രിത ശിവദാസ്

ര്‍ഡിനറി എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോന്റെ നായികയായി എത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിത ശിവദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കയാണ് താരം. ഇപ്പോള്‍ ടാറ്റു കുത്തിയ അനുഭവം പങ്കുവച്ചിരിക്കയാണ് നടി. ദി ഡീപ് ഇങ്ക് ടാറ്റു സ്റ്റുഡിയോസിന് നന്ദി പറഞ്ഞു കൊണ്ടാണ് ശ്രിതയുടെ പോസ്റ്റ്. ഇനിയുള്ള ജീവിതത്തില്‍ ഏറെ അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്ന ഒന്നായിരിക്കും ഇതെന്ന് ടാറ്റു കുത്തിയ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രിത കുറിച്ചു.

വളരെ കഫംര്‍ട്ടബിള്‍ ആയ പ്രൊസസ് ആയിരുന്നു. ദുര്‍ബലമനസ്‌ക്കയായ ഈ തുടക്കക്കാരിയോട് ഏറെ സമാധാനത്തോടെ ടാറ്റു പതിപ്പിക്കാന്‍ കാണിച്ച മനസിന് ഒത്തിരി നന്ദി. മറ്റൊന്ന് കൂടി വേണമെന്ന ആഗ്രഹം ഇത് ജനിപ്പിച്ചിട്ടുണ്ട് എന്നും ടാറ്റു പതിപ്പിച്ച കുല്‍ദീപ് കൃഷ്ണയെ അഭിനന്ദിച്ച് താരം കുറിച്ചു.

പിന്‍ കഴുത്തിലാണ് ചിത്രശലഭത്തിന്റെ ടാറ്റു കുത്തിയിരിക്കുന്നത്. നടി ഗൗതമി നായര്‍, ഗായിക കാവ്യ അജിത്ത് എന്നിവരും ശ്രിതയുടെ ആദ്യ ടാറ്റുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മണിയറയിലെ അശോകന്‍ ചിത്രമാണ് ശ്രിതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം വീണ്ടും അഭിനരംഗത്ത് സജീവമായിരിക്കുകയാണ്. 
 

Read more topics: # shritha sivadas got inked
shritha sivadas got inked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES