ആവേശം എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് മിഥൂട്ടി എന്ന മിഥുന്‍ സുരേഷ്. രംഗണ്ണന്റെ പിള്ളേരെ വിറപ്പിച്ച് കയ്യടി നേടിയ കുട്ടേട്ടന്‍ എന്ന കഥാപാത്രത്തെയാണ് മിഥുന്‍ അവതരിപ്പിച്ചത്. മിഥുന്റെ വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ പാര്‍വതിയാണ് മിഥുന്റെ ഭാര്യ.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ആ പ്രണയത്തെ കുറിച്ച് പറയുകയാണ് ഇരുവരും. .'ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. രണ്ട് വര്‍ഷം പ്രണയിച്ചു. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ. തിരുവനന്തപുരം സൂവില്‍ വച്ചായിരുന്നു ആദ്യമായി ഞങ്ങള്‍ കാണുന്നത്. പിന്നീട് ഫ്രണ്ട്‌സ് ആയി. അങ്ങനെ ഒരു ദിവസം തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോന്ന് ചേട്ടന്‍ ചോദിച്ചു. ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. അടുത്ത വര്‍ഷം നമുക്ക് ഒന്നിച്ച് കൂടാമെന്നും പറഞ്ഞു.
എനിക്കത് മനസിയാല്ല. അതെന്താന്ന് ചോ?ദിച്ചപ്പോഴാണ് എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് മനസിലായത്. കല്യാണത്തിന് മുന്‍പായിരുന്നു ഇത്തവണത്തെ പൂരം. അടുത്ത തവണ ഇനി ഒരുമിച്ച് കാണാം', എന്ന് പാര്‍വതി പറയുന്നു.
''ഞങ്ങള്‍ തമ്മില്‍ ഒമ്പത് വയസിന്റെ വ്യത്യാസം ഉണ്ട്. അവള്‍ക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒന്നും പ്രശ്നമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പൊക്കം കുറവാണെന്നൊന്നും ആരും പറഞ്ഞുമില്ല, അത് വിഷയവുമല്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു.''
മറ്റുള്ളവര്‍ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവര്‍ പറഞ്ഞോട്ടേ. നമ്മളെന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ തമ്മിലല്ലേ ജീവിക്കുന്നത്'' എന്നാണ് മിഥൂട്ടിയും ഭാര്യയും അഭിമുഖത്തില്‍ പറയുന്നത്.
പ്രണയ കാര്യം ആദ്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ചെറിയ വിഷയമുണ്ടായിരുന്നു. പിന്നെ പുള്ളിക്കാരിയെ കണ്ട് പരിചയപ്പെട്ട് വന്നപ്പോള്‍ നല്ല കുട്ടിയാണെന്ന് അവര്‍ക്ക് മനസിലായെന്ന് മിഥൂട്ടി പറയുന്നു.
ആവേശം എന്ന ചിത്രത്തിലൂടെയാണ് മിഥൂട്ടി ശ്രദ്ധ നേടുന്നത്. മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലും മിഥൂട്ടി അഭിനയിക്കുന്നുണ്ട്.