Latest News

തന്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പുറത്തു വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ; സഹോദരൻ കുരലരസന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വിവാഹവാർത്ത പരന്നതോടെ വെളിപ്പെടുത്തലുമായി ചിമ്പു

Malayalilife
തന്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പുറത്തു വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ; സഹോദരൻ കുരലരസന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വിവാഹവാർത്ത പരന്നതോടെ വെളിപ്പെടുത്തലുമായി ചിമ്പു

മ്പുവിന്റെ സഹോദരൻ കുരലരസൻ വിവാഹിതനായതിന് പിന്നാലെ തന്റെ വിവാഹത്തെക്കുറിച്ച് വാർത്ത പരന്നതോടെ വിശദീകരണവുമായി നടൻ ചിമ്പു രംഗത്തെത്തി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ താരം മനസ്സ് തുറന്നത്.

തന്റെ വിവാഹത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം പുറത്തു വരുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നും ചിമ്പു വ്യക്തമാക്കുന്നു.അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ സഹോദരൻ കുരലരസൻ തന്റെ കാമുകി നബീല ആർ അഹമ്മദിനെ വിവാഹം കഴിച്ചത്. കുരലരസന്റെ വിവാഹത്തിന് ശേഷം എല്ലാ കണ്ണുകളും ചിമ്പുവിന്റെ നേർക്കായിരുന്നു. എന്നാൽ നിലവിൽ തനിക്ക് വിഹാഹം കഴിക്കാൻ യാതൊരു ഉദ്ദേശവും ഇല്ലെന്നാണ് ചിമ്പു പറയുന്നത്.

പത്രക്കുറിപ്പിന്റെ ഉള്ളടക്കം

നിർമ്മാതാക്കളെയും സംവിധായകരെയും നേരിൽപോയി കണ്ടിട്ടുണ്ട്. അത് അവരുമൊത്തു പുതിയൊരു സിനിമ ചെയ്യണമെന്ന ഉദ്ദേശത്തിൽ മാത്രമായിരിക്കില്ല. ഇത്തരം കൂടിക്കാഴ്‌ച്ചകൾക്കു പിന്നാലെയാണ് വാർത്തകൾ ജനിക്കുന്നത്. പിന്നീട് ആ പ്രൊജക്ടുകളുടെ ഭാഗമായി എന്നെ കാണാത്തപ്പോൾ ഫാൻസ് അടക്കമുള്ളവർ നിരാശരാകുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതാണ് നടക്കുന്നത്. എന്റെ പുതിയ പ്രൊജക്ടുകളേതൊക്കെയെന്ന് അതാത് സിനിമാനിർമ്മാണ കമ്പനികൾ തന്നെ അറിയിക്കുമെന്നും ഈ അവസരത്തിൽ പറയുന്നു.

എന്റെ ഇതു വരെയുള്ള കരിയറിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ഒട്ടനവധി കുടുംബങ്ങളിൽ ഒരാളാവാൻ കഴിഞ്ഞതും അവർ കാരണമാണ്.

പുതിയ ബന്ധങ്ങളാൽ വികസിച്ച എന്റെ കുടുംബവും എനിക്കു സന്തോഷം തരുന്നു. എന്റെ സഹോദരനും സഹോദരിക്കും കുടുംബങ്ങളായിക്കാണുന്നതിലും ഞാൻ സന്തോഷിക്കുന്നു. മാധ്യമങ്ങളടക്കമുള്ളവർ അവർക്ക് അനുഗ്രഹാശിസ്സുകളുമായെത്തി. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങൾ. ഇപ്പോൾ വിവാഹിതനാകാൻ തീരുമാനിച്ചിട്ടില്ലെന്ന് അറിയിക്കട്ടെ. അതു സമയമാകുമ്പോൾ അറിയിക്കേണ്ട രീതിയിൽ തന്നെ അറിയിക്കും.

Read more topics: # simbu says about wedding
simbu says about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES