Latest News

ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ ആരോഗ്യവാനാണ്;അദ്ദേഹം അടുത്ത തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പില്‍ ധ്യാനിന്റെ അഭിമുഖ തമാശകള്‍ കേട്ട് മതിമറന്ന് ചിരിക്കുന്ന മാതാപിതാക്കളുടെ സന്തോഷവും ഞാനവിടെ കണ്ടു; ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്ക് വച്ച് സ്മിനു സിജോയുടെ പോസ്റ്റ്

Malayalilife
 ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ ആരോഗ്യവാനാണ്;അദ്ദേഹം അടുത്ത തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പില്‍ ധ്യാനിന്റെ അഭിമുഖ തമാശകള്‍ കേട്ട് മതിമറന്ന് ചിരിക്കുന്ന മാതാപിതാക്കളുടെ സന്തോഷവും ഞാനവിടെ കണ്ടു; ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്ക് വച്ച് സ്മിനു സിജോയുടെ പോസ്റ്റ്

ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്മിനു സിജോയുടെ ഫെയ്‌സബുക്ക് പോസ്റ്റ്.നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു സന്തോഷ വാര്‍ത്ത കൂടിയാണ് നടിയുടെ പോസ്റ്റ്. ശ്രീനിവാസന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും സ്മിനു പറഞ്ഞു. 

അദ്ദേഹത്തിന്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ പേസ്റ്റിടുന്നതെന്നുമാണ് സ്മിനു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ''ഈ സന്തോഷം എന്നും മായാതിരിക്കട്ടെ.. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്ന് ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്‌റര്‍വ്യൂവില്‍ പറയാന്‍ മറന്നതോ അതോ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതോ അറിയില്ല.

എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ തന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്.

പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ചു ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്..'' എന്നുമാണ് സ്മിനു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sminu Sijo (@sminusijo)

sminu sijo about sreenivasans health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES