Latest News

പപ്പയുടെ തോളൊപ്പം വളര്‍ന്ന് സുധി;മാറ്റമില്ലാതെ പപ്പയും; 27 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവച്ച് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തിലെ ബാലതാരം; സോഷ്യല്‍മീഡയയില്‍ ശ്രദ്ധ നേടി ഡാഡി കൂളിലെ കുട്ടിത്താരത്തിന്റെ പുതിയ ലുക്കും

Malayalilife
പപ്പയുടെ തോളൊപ്പം വളര്‍ന്ന് സുധി;മാറ്റമില്ലാതെ പപ്പയും; 27 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവച്ച് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തിലെ ബാലതാരം; സോഷ്യല്‍മീഡയയില്‍ ശ്രദ്ധ നേടി ഡാഡി കൂളിലെ കുട്ടിത്താരത്തിന്റെ പുതിയ ലുക്കും

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ഓരോദിനവും മലയാളികള്‍ക്ക് തെളിയിച്ചു കൊടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിന്‍േതായി പുറത്തുവരുന്ന ചിത്രങ്ങള്‍ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയും അത്തരമൊരു ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചത്.  'നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയ ശരത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ടാണ് ശരത് ഫോട്ടോ ഷെയര്‍ ചെയ്തത്. 

'27 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതില്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക'', എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. 

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സുധി തോളൊപ്പം വളര്‍ന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിലെ കുസൃതികുടുക്കകളായി എത്തിയ സുധിയേയും അനുവിനെയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരങ്ങള്‍.

നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയില്‍ മാത്രമല്ല, ദി പ്രിന്‍സ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോള്‍ മോഡലിംഗിലും സജീവമാണ്. ഏതാനും പരസ്യചിത്രങ്ങളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ശരതിന്റെ സഹോദരന്‍ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പ്പര്യമുള്ള ശരത് ;ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ശരത്ത് പങ്ക് വച്ച ചിത്രം ശ്രദ്ധ നേടുമ്പോള്‍ തന്നെ മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത 'ഡാഡി കൂള്‍' എന്ന ചിത്രത്തില്‍, മമ്മൂട്ടിയുടെ മകനായ ആദിയായി അഭിനയിച്ച ബാലനടന്റെ ചിത്രവും ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ധനഞ്ജയ് പ്രേംജിത്തായിരുന്നു കുട്ടിയായി എത്തിയത്.

ചിത്രത്തിലെ ധനഞ്ജയ്യുടെ പ്രകടനവും 'ഡാഡി മൈ ഡാഡി...' എന്ന പാട്ടും വലിയ ഹിറ്റായിരുന്നു. പിന്നീടും ചില സിനിമകളില്‍ ബാലനടനായി എത്തിയെങ്കിലും പഠനത്തിന്റെ തിരക്കുകളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നു പതിയെപ്പതിയെ പിന്‍വാങ്ങുകയായിരുന്നു. ഇപ്പോഴിതാ, ധനഞ്ജയ്യുടെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ഡാഡി കൂള്‍' റിലീസായി 13 വര്‍ഷം പിന്നിടുമ്പോള്‍ ധനഞ്ജയ് പുതിയ ലുക്കിലും ഗംഭീര മേക്കോവറുകളിലുമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sarat Prakash (@saratprakash)

snehatheeram bangalore north child artist POST

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES