Latest News

സൗഭാഗ്യയുടെയും അര്‍ജ്ജുനിന്റെയും സുധാപ്പൂവിന് ഇന്ന് പിറന്നാള്‍; മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍; ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍

Malayalilife
സൗഭാഗ്യയുടെയും അര്‍ജ്ജുനിന്റെയും സുധാപ്പൂവിന് ഇന്ന് പിറന്നാള്‍; മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി താരങ്ങള്‍; ആഘോഷചിത്രങ്ങള്‍ പങ്ക് വച്ച് താരദമ്പതികള്‍

ലയാളികളുടെ പ്രിയങ്കരിയായ നടിയാണ് താര കല്യാണ്‍. നടിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും കൊച്ചുമകളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കും എത്തിയ മകള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെയാണ് തിളങ്ങിയത്. ചെറുപ്പം മുതല്‍ നൃത്തവേദികളില്‍ സജീവമായിരുന്ന സൗഭാഗ്യ ഡബ്‌സ്മാഷ് ടിക് ടോക് വീഡിയോകളിലൂടെയാണ് താരമായത്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഡാന്‍സറും നടനുമാണ്.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ, സൗഭാഗ്യയുടെയും അര്‍ജ്ജുന്റെയും മകള്‍ സുധമോളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ആഴ്ചകള്‍ക്കു മുമ്പാണ് അര്‍ജ്ജുന്റെ അമ്മ മരണപ്പെട്ടത്. അമ്മയുടെ വിയോഗം നല്‍കിയ വേദനയിലും ആ സങ്കടങ്ങള്‍ എല്ലാം മാറ്റിവച്ചാണ് അര്‍ജ്ജുനും കുടുംബവും സുധ മോളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. അതേസമയം, അതിഗംഭീരമായാണ് സുധമോളുടെ പിറന്നാള്‍ സൗഭാഗ്യയും കുടുംബവും ആഘോഷിച്ചത്. ഒരു കൊകേഷി ഡോളിനെ പോലെ മകളെ അണിയിച്ചൊരുക്കി ഓറഞ്ചും നീലയും ചേര്‍ന്ന വ്യത്യസ്ത തീമില്‍ പിറന്നാള്‍ ആഘോഷം ഒരുക്കുകയായിരുന്നു സൗഭാഗ്യയും അര്‍ജ്ജുനും.

മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. കൃത്യം രാത്രി 12 മണിക്ക് തന്നെ മകളുടെ പിറന്നാള്‍ ആണെന്ന് അറിയിച്ചു കൊണ്ട് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവച്ചിരുന്നു. 'ടൈം ഫ്‌ളൈസ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം എനിക്കിപ്പോള്‍ അറിയാം. എന്റെ കുഞ്ഞു മകള്‍ക്ക് ഇന്ന് ഒരു വയസ് തികയുകയാണ്. ഹാപ്പി ബര്‍ത്ത്ഡേ മൈ പ്രിന്‍സസ്. അമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു,' എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സൗഭാഗ്യ കുറിച്ചത്. 

പിന്നാലെ ഒരു പോസ്റ്റ് പങ്കുവച്ചും സൗഭാഗ്യ സന്തോഷം പങ്കുവച്ചിരുന്നു. 'ഹാപ്പി ബര്‍ത്ത്ഡേ മൈ ലിറ്റില്‍ പ്രിന്‍സസ്, മൈ നോട്ടി ഡ്രാഗണ്‍, മൈ തുടാപൂവിന് ഒരു വയസായി,' എന്നായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ സുദര്‍ശനയ്ക്ക് ആശംസകളുമായി എത്തുന്നത്.

അമ്മയെയും അമ്മുമ്മയെയും മുത്തശ്ശിയേയും പോലെ പ്രശസ്തയാവട്ടെ എന്നാണ് ഒരാള്‍ സുദാപ്പൂവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന് ഒരു വെള്ളികൊലുസ് ഇട്ടു കൊടുത്താല്‍ സുന്ദരിയാകും എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, സുദാപൂവിനായി കഴിഞ്ഞ ദിവസം നടത്തിയ ആയുഷ്‌ഹോമം എന്ന പ്രത്യേക പ്രാര്‍ത്ഥനയുടെ വിഡിയോയും കഴിഞ്ഞ ദിവസം സൗഭാഗ്യ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. സുദര്‍ശനയെ ഗര്‍ഭിണി ആയത് മുതല്‍ ഓരോ വിശേഷങ്ങളും സൗഭാഗ്യ തന്റെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

താര കല്യാണിന്റെ ശിഷ്യനായിരുന്നു അര്‍ജുന്‍. താര കല്യാണിന് ഏറെ പ്രിയപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളും. കുട്ടിക്കാലം മുതല്‍ പരസ്പരം അറിയുന്നവര്‍ ആയിരുന്നു അര്‍ജുനും സൗഭാഗ്യയും. ആ പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളില്‍ അര്‍ജുന്‍ എത്താറുണ്ടായിരുന്നു. ഇപ്പോള്‍ താര കല്യാണിന്റേയും കുടുംബത്തിന്റേയും സന്തോഷം കൊച്ചുമകള്‍ സുദര്‍ശനയാണ്.

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുദര്‍ശനയുടെ വിശേഷങ്ങളും ഇവര്‍ക്ക് പങ്കുവയ്ക്കലുണ്ട്. അതുകൊണ്ട് തന്നെ സുദാപൂ എന്ന് വിളിക്കുന്ന സുദര്‍ശനയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.

 

sowbhagya celebrate birthday of dauhgter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES