നടി ശ്രീദേവിയുടെ മെഴുക് പ്രതിമ സിംഗപ്പൂര്‍ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു ഇന്നലെ.ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വികാരാധീനമായ ചടങ്ങ്.
മിസ്റ്റര്‍ ഇന്ത്യഎന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് സിംഗപ്പൂരിലെ മാഡം ട്യൂഡോ വാക്‌സ് മ്യൂസിയത്തില്‍ പ്രതിമ ഒരുക്കിയിട്ടുള്ളത്.പ്രതിമ അനാച്ഛാദന ചടങ്ങിലാണ് ബോണി കപൂര്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞത്. ഇത് കണ്ടു നിന്നവരെയും ദുഃഖത്തിലാഴ്ത്തി.
ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് എത്തിയിരുന്നു. ശ്രീദേവി എന്റെ മനസില്‍ മാത്രമല്ല, നിങ്ങള്‍ ഓരോര്‍ത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്ന് വികാരാധീനനായി പറഞ്ഞുകൊണ്ട് ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു.
മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് മെഴുക് പ്രതിമ ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത് ബോണി കപൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 1987- ലാണ് പുറത്തിറങ്ങിയത്.
മാഡം റ്റുസാഡ്‌സിലെ പ്രതിമ ശ്രീദേവിയുടെ തനി പകര്‍പ്പാണ്. ഓരോ കാര്യങ്ങളുടേയും വിശദീകരണങ്ങള്‍ അത്രയും കൃത്യം. കിരീടം, കമ്മല്‍, മറ്റ് ആഭരണങ്ങള്‍, വസ്ത്രം, ഗൗണ്‍ എന്നിവയെല്ലാം അതുപോലെ തന്നെ. ചിത്രത്തിലെ ആ ശ്രീദേവി കഥാപാത്രത്തെ നമ്മള്‍ എങ്ങനെയാണോ ഓര്‍ക്കുക അതു പോലെ തന്നെ.




