Latest News

പച്ച സ്ലീവ്ലെസ് ബ്ലൗസിനൊപ്പം സെറ്റുസാരിയില്‍ തിളങ്ങി ശ്രുതിലക്ഷ്മി..! ഒപ്പം അര്‍ച്ചനയും എലീനയും.! ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് വൈറല്‍

Malayalilife
പച്ച സ്ലീവ്ലെസ് ബ്ലൗസിനൊപ്പം സെറ്റുസാരിയില്‍ തിളങ്ങി ശ്രുതിലക്ഷ്മി..! ഒപ്പം അര്‍ച്ചനയും എലീനയും.! ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് വൈറല്‍

ഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രുതി ലക്ഷ്മി. സിനിമയില്‍ സജീവമല്ലാത്തപ്പോഴും സ്റ്റേജ് പരിപാടികളിലൂടെയും നൃത്തത്തിലൂടെയും താരം സജീവമാണ്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നടിമാരായ അര്‍ച്ചന സുശീലനും എലീന പടിക്കലിനൊപ്പമുളള ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കയാണ്. 

ബാലതാരമായി നിഴലുകള്‍ എന്ന ടെലി സീരിയലിലൂടെ ശ്രുതി അഭിനയ രംഗത്തെത്തിയതെത്തിയ നടിയാണ് ശ്രുതി ലക്ഷ്മി. താരത്തിന്റെ അമ്മ ലിസ്സി ജോസും സഹോദരി ശ്രീലയയും അഭിനേതാക്കളാണ്. ബാലതാരമായി അഭിനയരംഗത്ത് എത്തിയ ശ്രുതിലക്ഷ്മി നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2000ല്‍ പുറത്തിറങ്ങിയ വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ സിനിമാ പ്രവേശനം.

രാജസേനന്‍ സംവിധാനം ചെയ്ത റോമിയോയില്‍ ശ്രുതി ദിലീപിന്റെ നായികയായി.മാണിക്യം, കോളജ് കുമാരന്‍ ലൗ ഇന്‍ സിംഗപ്പൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, സ്വന്തം ഭാര്യ സിന്ദാബാദ്, ഹോളിഡേയ്സ്, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും, വീരപുത്രന്‍, ഹോളിഡേയ്സ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയവയാണ് ശ്രുതി ലക്ഷ്മിയുടെ പ്രധാന ചിത്രങ്ങള്‍. 

ഇപ്പോള്‍ ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന് വേണ്ടിയുളള ശ്രുതിയുടയെും അര്‍ച്ചനയുടെയും ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. അതിമനോഹരി ആയിട്ടാണ് താരം ചിത്രങ്ങളിലുളളത്. വ്യത്യസ്തമായ രീതിയില്‍ സെറ്റും മുണ്ടും ഉടുത്ത് പച്ചയില്‍ ചുവന്ന ഡിസൈനിലെ ബ്ലൗസ്സും വീതിയുളള ഒറ്റ മാലയും ജിമുക്ക കമ്മലുകളും കൈനിറയെ ചുവപ്പും പച്ചയും കുപ്പിവളകളുമണിഞ്ഞാണ് ശ്രുതി ചിത്രങ്ങളിലുളളത്. ഡി ഫൈവിലെ മത്സരാര്‍ത്ഥികളായ കുട്ടികളും ഒപ്പമുണ്ട്. അര്‍ച്ചന സുശീലന്‍, എലീന പടിക്കല്‍ തുടങ്ങിയവരും ഫോട്ടോഷൂട്ടിലുണ്ട്. പിങ്കും വൈറ്റും ഗോള്‍ഡും നിറങ്ങളുളള ഹാഫ് സാരി മോഡല്‍ വേഷമാണ് ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് എന്നാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ്. 

2016ല്‍ ഇതു താന്‍ഡാ പോലീസ് എന്ന ചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. കണ്ണൂര്‍ സ്വദേശിയായ ജോസിന്റെയും മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ലിസി ജോസിന്റെയും മകളാണ് ശ്രുതിലക്ഷ്മി. 2016ല്‍ ഡോകടര്‍ അവിനുമായി വിവാഹിതയായ താരം വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു.

ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലും സ്റ്റേജ് ഷോകളിലും താരം സജീവയാണ്. കുട്ടിക്കാലം മുതല്‍ തന്നെ ക്ലാസ്സിക്കല്‍ ഡാന്‍സ് അഭിസിക്കുന്ന താരം മികച്ച ഒരു നര്‍ത്തകി കൂടിയാണ്. തന്റെ ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രുതി  പങ്കുവയ്ക്കാറുണ്ട്.

Read more topics: # sruthy lekshmi,# archana suseelan,#
sruthi lekshmi and archana susheelan viral photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES