Latest News

ആരോഗ്യനില തൃപ്തികരമല്ല; എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്ന കുറിപ്പോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച് സുമ ജയറാം

Malayalilife
 ആരോഗ്യനില തൃപ്തികരമല്ല; എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്ന കുറിപ്പോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച് സുമ ജയറാം

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളില്‍ ഒരാള്‍ ആയിരുന്നു സുമ ജയറാം.മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ഇവര്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല എങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇവര്‍ വളരെ സജീവമാണ്. ഇവരുടെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ നടി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ചിത്രവും ആണ് ചര്‍ച്ചയാകുന്നത്. ആരോഗ്യനില തൃപ്തികരമല്ല. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്നാണ് കുറിപ്പ്. എന്താണ് അസുഖം എന്നു വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചു. 2013ല്‍ ആണ് ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവിനെ സുമ വിവാഹം കഴിച്ചത്.

2022 ജനുവരിയില്‍ 48-ാം വയസില്‍ സുമ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ജന്മം നല്‍കി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പൊന്നോമനകളുടെ  മനോഹരമായ ചിത്രങ്ങള്‍ മാത്രമല്ല തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി സുമ പങ്കുവയ്ക്കാറുണ്ട്. 48ആം വയസ്സില്‍ ആയിരുന്നു ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ശിശുദിനത്തില്‍ നെഹ്‌റുവിന്റെ വേഷത്തില്‍ നില്‍ക്കുന്ന ഇവരുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം അഭിനയരംഗത്ത് സജീവമായത്.കുട്ടേട്ടന്‍, ഏകല്യവന്‍, ഇഷ്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Read more topics: # സുമ ജയറാം.
suma jayaram hospitalized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES