Latest News

നിങ്ങള്‍ എന്റെ ജീവിത പങ്കാളിയായി വന്ന നാള്‍ മുതല്‍ എന്റെ ഉള്ളില്‍ പുതിയ ആഘോഷങ്ങളാണ്; നിങ്ങളോടൊപ്പം ചുവടുവയ്ക്കാന്‍ തുടങ്ങിയ ആ ദിവസം; നിങ്ങള്‍ കാണിച്ച സ്‌നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്;  വിവാഹ വാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി സുമലത

Malayalilife
topbanner
 നിങ്ങള്‍ എന്റെ ജീവിത പങ്കാളിയായി വന്ന നാള്‍ മുതല്‍ എന്റെ ഉള്ളില്‍ പുതിയ ആഘോഷങ്ങളാണ്; നിങ്ങളോടൊപ്പം ചുവടുവയ്ക്കാന്‍ തുടങ്ങിയ ആ ദിവസം; നിങ്ങള്‍ കാണിച്ച സ്‌നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്;  വിവാഹ വാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി സുമലത

തൂവാനത്തുമ്പികളിലെ ക്ലാര മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രമാണ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന സുമലതയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം നിരവധി സിനിമകളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്.

സിനിമകളില്‍ സജീവമായിരുന്ന സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്നു സുമലത. നടിയുടെ വ്യക്തിജീവിതവും പ്രേക്ഷകര്‍ക്ക് അറിയുന്നതാണ്. കന്നഡ സിനിമയിലെ മുന്‍നിര താരമായിരുന്ന അംബരീഷിനെയാണ് സുമതല വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

സിനിമ നടന്‍ എന്നതിനപ്പുറം കന്നഡ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് അദ്ദേഹം വിടപറഞ്ഞു. 2018 നവംബര്‍ 24 നായിരുന്നു അംബരീഷിന്റെ വിയോഗം. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ച വിയോഗമായിരുന്നു അത്. ഇവരുടെ ഏകമകന്‍ അഭിഷേക് ഗൗഡയുടെ ആദ്യ സിനിമ പോലും കാണാന്‍ സാധിക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്.

അംബരീഷിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് സുമലത രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച സുമലത അതില്‍ വിജയിച്ചിരുന്നു. ഇന്ന് എംപിയാണ് താരം. ഇന്നലെ ആയിരുന്നു അംബരീഷിന്റെയും സുമലതയുടെയും വിവാഹ വാര്‍ഷികം. 31-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമനെ ഓര്‍ത്ത് സുമലത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

'ഞാന്‍ നിങ്ങളോടൊപ്പം ചുവടുവയ്ക്കാന്‍ തുടങ്ങിയ ആ ദിവസം, ആ നിമിഷം ഇന്നും എല്ലാ ദിവസവും ഒരു പുതിയ ആനന്ദമാണ്. നിങ്ങള്‍ എന്റെ ജീവിത പങ്കാളിയായി വന്ന നാള്‍ മുതല്‍ എന്റെ ഉള്ളില്‍ പുതിയ ആഘോഷങ്ങളാണ്. വിവാഹദിനത്തിലെ എല്ലാ ഓര്‍മ്മകളിലും നിങ്ങള്‍ എന്റൊപ്പമുണ്ട്. ആ ദിവസം ഞാന്‍ വീണ്ടും വീണ്ടും ഓര്‍ക്കുകയാണ്. 31 വര്‍ഷം കൊണ്ട് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ തന്നു. നിങ്ങള്‍ കാണിച്ച സ്‌നേഹവും ആത്മബന്ധവും എനിക്ക് ഈ ജീവിതകാലത്തേക്കുള്ള സമ്മാനമാണ്,' സുമലത കുറിച്ചു.

വിവാഹദിനത്തില്‍ പ്രിയതമനെ ഓര്‍ത്തു കൊണ്ടുള്ള ഒരു കവിതയും സുമലത പങ്കുവച്ചിട്ടുണ്ട്. കന്നഡ സിനിമാ ലോകത്ത് ഒരു റിബല്‍ ആക്ടറായാണ് അംബരീഷ് അറിയപ്പെട്ടിരുന്നത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്തായിരുന്നു ഇവരുടെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇവര്‍ ഒന്നിച്ചത്.

സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ആരും പിന്തുണയുണ്ടായിരുന്നില്ല. അവരുടെയെല്ലാം അഭിപ്രായങ്ങള്‍ മറികടന്നാണ് നടന്‍ സുമലതയെ കൂടെ കൂട്ടിയത്. ഇവരുടെ വിവാഹബന്ധം വിജയിക്കില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും എന്നായിരുന്നു ജോത്സ്യന്മാര്‍ പോലും പ്രവചിച്ചത്.

എന്നാല്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്തി 25 വര്‍ഷത്തിലധികം ഇവര്‍ സന്തോഷപൂര്‍വം ജീവിച്ചു. വിവാഹശേഷവും സുമലത അഭിനയത്തില്‍ സജീവമായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വരെ ചില സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. അടുത്തിടെ അംബരീഷിന്റെ ഓര്‍മ്മ ദിനത്തില്‍ അംബരീഷിനെ കുറിച്ച് സുമലത പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. എന്നും നിങ്ങള്‍ എന്നോടൊപ്പമുണ്ട് എന്നായിരുന്നു താരം കുറിച്ചത്.

മലയാളത്തില്‍ നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, ഇസബെല്ല, താഴ്വാരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ എല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശി ആണെങ്കിലും മലയാളത്തിലും തമിഴിലുമാണ് സുമലത ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതും പ്രശസ്തി നേടിയതും.

 

Read more topics: # സുമലത
sumalatha 31st wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES