Latest News

ബിഗ്ബിയില്‍ ബിജോ ജോണ്‍ കുരിശിങ്കല്‍ വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം; സിമ്രാന്റെ ഇളയ സഹോദരന്‍ കൂടിയായ സുമിത നവല്‍ വീണ്ടും മലയാളത്തിലേക്ക്

Malayalilife
 ബിഗ്ബിയില്‍ ബിജോ ജോണ്‍ കുരിശിങ്കല്‍ വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം; സിമ്രാന്റെ ഇളയ സഹോദരന്‍ കൂടിയായ സുമിത നവല്‍ വീണ്ടും മലയാളത്തിലേക്ക്

മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തിട്ടുള്ള സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ ബിഗ് ബി.2007 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ വലിയ ശ്രദ്ധനേടി.ബിഗ് ബിയിലൂടെ ശ്രദ്ധനേടിയ മറ്റൊരു നടനാണ് സുമിത് നവാല്‍. സുമിത് എന്ന പേരിനേക്കാള്‍ ബിജോ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ പേരിലാകും പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. ബിഗ് ബിയ്ക്ക് ശേഷം അധികം സിനിമകളില്‍ സുമിത്തിനെ കണ്ടിട്ടില്ല. ഇപ്പോഴിതാമമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനു ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്കയില്‍ സുമിത് നവലും എത്തുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പ്രശസ്ത നടി സിമ്രാന്റെ ഇളയ സഹോദരനായ സുമിത് നവല്‍ ബിഗ് ബിക്കുശേഷം മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുകയാണ്. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, സി.ഐ.എ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച സുമിത് നവല്‍ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് എത്തുകയാണ്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് സുമിതിന്. നാലുദിവസത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. 

യു.കെയില്‍ നിന്ന് മടങ്ങി എത്തിയ മമ്മൂട്ടി ജൂലായ് 15ന് കൊച്ചി ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരുന്നു. പാലക്കാട് ഷെഡ്യൂളിലും മമ്മൂട്ടിയുണ്ട്. 38 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കില്‍ എത്തുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ഹക്കിം ഷാ ബസൂക്കയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബംഗളൂരുവിലും ബസൂക്കയുടെ ചിത്രീകരണമുണ്ട്. ബംഗളൂരുവില്‍ ഹക്കിം ഷായുടെ രംഗങ്ങളാണ് ചിത്രീകരിക്കുക. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് നിര്‍മ്മാണം.

sumith naval in bazooka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES