Latest News

സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവണിഞ്ഞ് നവ വധുവിനെ പോലെ സുന്ദരിയായി  സണ്ണി ലിയോണ്‍ മലബാറിന്റെ മണ്ണില്‍; ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം മലയാളി മങ്കയായെത്തി റാംപ് വാക്ക് നടത്തി കൈയ്യടി നേടി നടി; നടിയെ കണാനായി തടിച്ച് കൂടി ആരാധകരും

Malayalilife
സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവണിഞ്ഞ് നവ വധുവിനെ പോലെ സുന്ദരിയായി  സണ്ണി ലിയോണ്‍ മലബാറിന്റെ മണ്ണില്‍; ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം മലയാളി മങ്കയായെത്തി റാംപ് വാക്ക് നടത്തി കൈയ്യടി നേടി നടി; നടിയെ കണാനായി തടിച്ച് കൂടി ആരാധകരും

സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവണിഞ്ഞ് നവ വധുവിനെ പോലെ സുന്ദരിയായി സണ്ണി ലിയോണ്‍ മലബാറിന്റെ മണ്ണില്‍.  സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോണ്‍ എത്തിയത്. ചടങ്ങിനെത്തിയ നടി മലയാളത്തില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. 

വന്‍ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ച തെങ്കിലും ഷോയില്‍ പങ്കെടുക്കാനെത്തിയവരുടെയും ആരാധകരുടെയും ആവേശത്തള്ളിച്ചയില്‍ കാര്യങ്ങള്‍ പിടിവിവിട്ടു. ഒടുവില്‍ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോണ്‍ കുട്ടികള്‍ ഓരോരുത്തരോടും സംസാരിച്ചതും കൈയ്യടി നേടി.

കോഴിക്കോടെത്തിയ നടി പ്രസിദ്ധമായ പാരഗണ്‍ ഹോട്ടലിലെത്തി ഭക്ഷണവും ആസ്വദിച്ചാണ് മടങ്ങിയത്.സസ്യാഹാരംമാത്രം കഴിക്കുന്ന സണ്ണി ലിയോണിനായി സ്പിനാഷ് ഡിലൈറ്റ്, ക്വാളിഫ്‌ലവര്‍ ടാമറിന്റ് എന്നീ സ്റ്റാര്‍ട്ടറുകളാണ് ആദ്യം വിളമ്പിയത്. 
വെജ് മാംഗോക്കറിയും പാരഗണിന്റെ സ്വന്തം പൊട്ടറ്റോ കൊമ്പത്തും പിന്നാലെയെത്തി.
ഭര്‍ത്താവ  ഡാനിയല്‍ വെബര്‍ ആസ്വദിച്ച് കഴിച്ചത് സ്‌പെഷ്യല്‍ ചിക്കന്‍ ബിരിയാണിയുമാണ്.

ഫാഷന്‍ റേയ്സ് - വിന്‍ യുവര്‍ പാഷന്‍' എന്ന പേരില്‍ ഡിസൈനര്‍ ഷോയും 'ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവര്‍ഡ്സ് എന്ന പേരില്‍ നടക്കുന്ന മൂന്നുദിവസത്തെ പരിപാടിയാണ് നടക്കുന്നത്. പ്രമുഖ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ക്യാറ്റ് വാക്ക് പരിശീലനം നല്‍കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രമുഖ ഡിസൈനര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കുട്ടികള്‍ക്ക് നല്‍കിയ വസ്ത്രങ്ങള്‍ തീരെ ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ച് സംഘര്‍ഷം ഉണ്ടായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഇതോടെ പോലീസെത്തി പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംഘാടകരും സ്വകാര്യ സുരക്ഷാ ജീവനക്കാരും പൊലീസിനെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ പരിപാടിയുടെ പ്രധാന നടത്തിപ്പുകാരനായ പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് കസ്റ്റഡിയിലെടുത്തിരുന്നു.

sunny leone in calicut

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES