തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും. വിവാഹത്തിന് എത്താന്‍ കഴിയാത്തതിലെ സങ്കടം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റ്.
പ്രിയപ്പെട്ട നയനും വിക്കിക്കും വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു! ഞങ്ങള്‍ക്ക് ഇന്ന് വിവാഹത്തിനു ഉണ്ടാവാനായില്ല, പക്ഷേ നിങ്ങള്‍ രണ്ടുപേര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു! ഉടന്‍ കാണാന്‍ കാത്തിരിക്കുന്നു പൃഥ്വിരാജും സുപ്രിയയും കുറിച്ചു.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനുശേഷം നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം. മലയാളത്തില്‍ നിന്നും ദിലീപ് മാത്രമാണ് ഇവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. എങ്കിലും മലയാളത്തിലെ നിരവധി താരങ്ങളെ ക്ഷണിച്ചിരുന്നു എന്നതാണ് വസ്തുത.
ആടുജീവിതം ഷൂട്ടിംഗ് ലൊക്കേഷനിലാണ് സുപ്രിയയും പൃഥിരാജും ഇപ്പോള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഇങ്ങോട്ട് പോയത്.