Latest News

വിഷു പുലരിയില്‍ ആക്ഷന്‍ കിങ് കണികണ്ടത് ഉണ്ണിക്കണ്ണനെ; ഗുരുവായൂരിലെ വോട്ട് ഉറപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ ആരാധകരും ആവേശത്തില്‍; പ്രചരണവാഹനത്തിലെ ഗാനം കമ്മീഷണിലെ മാസ് ബി.ജിഎമ്മും 

Malayalilife
വിഷു പുലരിയില്‍ ആക്ഷന്‍ കിങ് കണികണ്ടത് ഉണ്ണിക്കണ്ണനെ; ഗുരുവായൂരിലെ വോട്ട് ഉറപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ ആരാധകരും ആവേശത്തില്‍; പ്രചരണവാഹനത്തിലെ ഗാനം കമ്മീഷണിലെ മാസ് ബി.ജിഎമ്മും 

വിഷുപ്പുലരിയില്‍ കണ്ണു തുറക്കാതെ കണ്ണനെ കണികണ്ട് കേരളക്കര ഉണര്‍ന്നപ്പോള്‍ മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറും കണ്ണു തുറന്നത് കണ്ണന്റെ നടയില്‍. വീട്ടില്‍ വിഷുക്കണി വച്ച് കണി കാണുന്ന തന്റെ ശീലത്തില്‍ നിന്നും ഇക്കുറി വ്യത്യസ്ഥമായ വിഷുവാണ് അദ്ദേഹത്തിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണമായതിനാലാണ് വീട്ടില്‍ കണിയൊരുക്കി കാണാന്‍ സാധിക്കാഞ്ഞതെന്നും തൃശ്ശുരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി പറയുന്നു.

ഹോട്ടലിലായിരുന്നു താമസം. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മവും കഴിഞ്ഞ് അമ്പലത്തില്‍ എത്തും വരെ താന്‍ കണ്ണ് തുറന്നില്ലെന്നും തിരുവമ്പാടി ഉണ്ണിക്കണനെ കണ്ടാണ് കണ്ണ് തുറന്നതെന്നും സുരേഷ് ഗോപി പറയുന്നു. സംസ്ഥാനത്തിന് വേണ്ടി താന്‍ തന്റെ 'ഹൃദയക്കണ്ണ്' സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നു. ഈ ഊര്‍ജ്ജം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രചരണവുമായി ബന്ധപ്പെട്ട് താരം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രചരണ യാത്രും റോഡ് ഷോയും അടക്കം ഏറെ ജനശ്രദ്ധ നേടിയിരുന്നു.  കമ്മീഷ്ണര്‍ സിനിമയിലെ എവര്‍ഗ്രീന്‍ ആക്ഷന്‍ ഡയലോഗൊക്കെ ഉപയോഗിച്ചാണ് സുരേഷ് ഗോപി പ്രചരണം നടത്തുന്നത്. വീടുകളില്‍ നിന്ന് ചോറു ചോദിച്ചും എല്ലാവരോടും അടുത്ത് ഇടപഴകിയുമെല്ലാം തന്നിലേക്ക് വോട്ട് ഉറപ്പിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. 

Read more topics: # suresh gopi vishu celebration
suresh gopi vishu celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES