സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന സൂര്യ 42 (താല്‍ക്കാലിക പേര്) വന്‍ ബജറ്റില്‍ ആണ് ഒരുങ്ങുന്നതെന്ന് സൂചന.1000 വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു ഫാന്റസി ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരുന്നു. പോസ്റ്ററില്‍ സൂര്യ- അരത്താര്‍, വെങ്കിട്ടര്‍, മണ്ടക്കാര്‍, മുകത്താര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് കഥാപാത്രങ്ങളായാണ് എത്തുന്നത്.
ഒരു 3 ഡി ചരിത്ര സിനിമയായിട്ടാണ് ചിത്രമെത്തുക.ചിത്രത്തിന്റെ 35 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ ഗോവയില്‍ ചിത്രീകരിച്ചു കഴിഞ്ഞു. സൂര്യ 42-ന്റെ പശ്ചാത്തല കഥ ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂള്‍ 60 ദിവസം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സൂര്യയ്ക്ക് മറ്റൊരു സിനിമയുടെ ചിത്രീകരണം ഉള്ളതിനാല്‍ ശ്രീലങ്കന്‍ ഷെഡ്യൂള്‍ 2023 മാര്‍ച്ച്-ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
യുവി ക്രിയേഷന്‍സും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സൂര്യ 42 ല്‍ നായികയായി എത്തുന്നത് ബോളിവുഡ് നടി ദിഷ പടാനിയാണ്. 10 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക എന്നതാണ് നിലവില്‍ പുറത്തു വരുന്ന വിവരങ്ങള്‍.