Latest News

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'സൂര്യയുടെ ശനിയാഴ്ച'; പൂജ കഴിഞ്ഞു

Malayalilife
 നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ 'സൂര്യയുടെ ശനിയാഴ്ച'; പൂജ കഴിഞ്ഞു

നാച്ചുറല്‍ സ്റ്റാര്‍ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യയുടെ ശനിയാഴ്ച' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ദസറ ദിനത്തില്‍ മംഗളകരമായി ഒരുക്കിയ പൂജ ചടങ്ങില്‍ നിര്‍മ്മാതാവ് ഡിവിവി ധനയ്യ ചിത്രത്തിന്റെ തിരക്കഥ സംവിധായകന് കൈമാറി. ദില്‍ രാജുവാണ് ആദ്യ ഷോട്ടിനായി ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത്. വി വി വിനായക് ക്ലാപ്പ് ബോര്‍ഡ് അടിച്ചു. ആദ്യ ഷോട്ടിന്റെ ഓണററി സംവിധാനം എസ് ജെ സൂര്യ നിര്‍വ്വഹിച്ചു. 

'എന്റെ സുന്ദരനികി' പോലൊരു കള്‍ട്ട് എന്റര്‍ടെയ്നര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിവേക് ആത്രേയയുടെ 'സൂര്യയുടെ ശനിയാഴ്ച' ഒരു ആക്ഷന്‍-പാക്ക്ഡ് സിനിമയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയും അണ്‍ചെയ്ന്‍ഡ് വീഡിയോയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഓസ്‌കാര്‍ ചിത്രം 'ആര്‍ആര്‍ആര്‍'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വ്യത്യസ്തമായ വിഷയങ്ങള്‍ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്ക് ഓവറിന് വിധേയനാവുകയും ചെയ്യുന്ന നാനി പരുക്കന്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ നായികയാകുമ്പോള്‍ തമിഴ് നടന്‍ എസ് ജെ സൂര്യയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യ ചിത്രമാണ് 'സൂര്യയുടെ ശനിയാഴ്ച'. പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ഈ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാര്‍ത്തിക ശ്രീനിവാസ്, സംഗീതം: ജേക്‌സ് ബിജോയ്, പിആര്‍ഒ: ശബരി.

suryaude saniyazhcha pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES