Latest News

കരീനയുടെ സെയ്ഫിന്റെയും മൂത്ത മകന്‍ തൈമൂറിന്റെ ഇന്ന് പിറന്നാള്‍ ആസ്വദിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ടടിംമിന്റെ ചിത്രങ്ങള്‍ പങ്കു വച്ച് ആശംസകളുമായി നടി

Malayalilife
 കരീനയുടെ സെയ്ഫിന്റെയും മൂത്ത മകന്‍ തൈമൂറിന്റെ ഇന്ന് പിറന്നാള്‍ ആസ്വദിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ടടിംമിന്റെ ചിത്രങ്ങള്‍ പങ്കു വച്ച് ആശംസകളുമായി നടി

ബോളിവുഡില്‍ വളരെ വലിയ ആരാധകശ്രദ്ധയുള്ള താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും.  താര ദമ്പതികള്‍ക്ക് മാത്രമല്ല ഇരുവരുടെയും മക്കള്‍ക്കും ആരാധകരുണ്ട്. തൈമുര്‍, ജെഹ് ആണ് താരതമ്പതികളുടെ മക്കള്‍.ഇരുവരുടെയും കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എല്ലാം വളരെ പെട്ടെന്നാണ് ചിത്രങ്ങള്‍ വൈറലാകാറുള്ളത്. 

മൂത്തമകന്‍ തൈമൂറിന്റെ പിറന്നാളാണ് ഇന്ന്. ഇന്നലെ എന്റെ ടീമിന്റെ പിറന്നാള്‍ എന്ന് കുറിച്ച് കരീന ചിത്രം പങ്കുവയ്ക്കുകയായിരുന്നു.  ആസ്വദിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന തൈമുറിനെ ചിത്രത്തില്‍ കാണാവുന്നതാണ്. കുട്ടിത്താരത്തെ ടിം ടിം എന്നാണ് കരീന വിളിക്കുന്നത്.

2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും വിവാഹിതരാവുന്നത്. 2021ലാണ് തൈമുറിന് കൂട്ടായി ഇളയ കുട്ടി ജെ എത്തുന്നത്. ആദ്യ വിവാഹത്തില്‍ സെയ്ഫ് അലി ഖാന് രണ്ടു കുട്ടികളാണ് ഉളളത്. സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍. 2004ല്‍ ആണ് സെയ്ഫും ആദ്യ ഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്. അതിനു ശേഷം 2012 ല്‍ ആണ് താരം കരീന കപൂറിനെ വിവാഹം കഴിക്കുന്നത്.

ഹന്‍സല്‍ മെഹ്തയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി പുതിയതായി റിലീസിനെത്തുന്ന ചിത്രം. ഓം റൗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫ് അലി ഖാന്റെ പുതിയ ചിത്രം. ടി-സീരിയസ് എന്ന റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണ കുമാറും ഓം റൗട്ടും ഒത്തു ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിന്‍മയ്ക്കെതിരെയുളള നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുളള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി എടുത്തിരിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുളള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്. ഇത് ഒരു ത്രിഡി ചിത്രമാണ്.  


 

taimur birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES