Latest News

വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ തനിക്ക് പ്രണയം ഇല്ല; വീട്ടുകാര്‍ വരനെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം; തെന്നിന്ത്യന്‍ താരസുന്ദരി തമന്നയുടെ വിവാഹം ഉടന്‍

Malayalilife
 വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ തനിക്ക് പ്രണയം ഇല്ല; വീട്ടുകാര്‍ വരനെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം; തെന്നിന്ത്യന്‍ താരസുന്ദരി തമന്നയുടെ വിവാഹം ഉടന്‍

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്നയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍്ട്ട്. നടി തന്നെയാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ പങ്ക് വച്ചത്.

അമ്മ വരനെ അന്വേഷിക്കുകയാണ്. വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വരനെ കണ്ടെത്താനായി മാതാപിതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ്, വാര്‍ത്തകള്‍ പ്രചരിച്ചതുപോലെ തനിക്ക് പ്രണയമൊന്നും ഇല്ലെന്നാണ് താരം പറയുന്നത്.വിവാഹം തീരുമാനിച്ച് കഴിഞ്ഞാല്‍ എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.

തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. വിവാഹസൂചനകള്‍ എത്തിയതോടെ വിവാഹ ശേഷം നടി അഭിനയിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

tamannah-bhatia-mother-is-looking-for-a-groom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES