Latest News

തല്ലുമാലയിലെ ബിഫ് മൊത്തം കന്നടയിലെത്തിയപ്പോള്‍ മട്ടനായി; നെറ്റ്ഫ്‌ളിക്‌സിലെത്തിയ ടോവിനോ ചിത്രത്തിന്റെ കന്നഡ പതിപ്പ് വിവാദത്തില്‍; ചിത്രത്തിലെ ബീഫ് ഭാഗം വെട്ടിമാറ്റിയതിനെതിരെ സോഷ്യല്‍മീഡിയ

Malayalilife
തല്ലുമാലയിലെ ബിഫ് മൊത്തം കന്നടയിലെത്തിയപ്പോള്‍ മട്ടനായി; നെറ്റ്ഫ്‌ളിക്‌സിലെത്തിയ ടോവിനോ ചിത്രത്തിന്റെ കന്നഡ പതിപ്പ് വിവാദത്തില്‍; ചിത്രത്തിലെ ബീഫ് ഭാഗം വെട്ടിമാറ്റിയതിനെതിരെ സോഷ്യല്‍മീഡിയ

തല്ലുമാലയിലെ ബിഫെല്ലാം കന്നഡയിലെത്തിയപ്പോള്‍ മട്ടനായി;ടോവിനോ ചിത്രത്തിന്റെ  നെറ്റ്ഫ്ളികസ് റിലീസിന് പിന്നാലെ വിവാദവും; നെറ്റ്ഫ്ളിക്സിലെ കന്നട പതിപ്പ് വെട്ടിമാറ്റിയതിനെതിരെ ആരോപണം ശക്തം


തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനെത്തിയ ടൊവിനോ തോമസ് ചിത്രം 'തല്ലുമാല' വിവാദച്ചുഴിയില്‍. ചിത്രത്തിന്റെ കന്നട പതിപ്പില്‍ ബീഫ് എന്നത് വെട്ടിമാറ്റി മടന്‍ എന്നാക്കിയതാണ് വിവാദത്തിന് കാരണം.

ജംഷിയും വസീമും തമ്മില്‍ പള്ളിയില്‍ വച്ച് നടക്കുന്ന ആദ്യ തല്ലിന് മുമ്പ് സംസാരിക്കുന്ന സമയത്തും, വസീമിന്റെ കല്യാണത്തിന്റെ സമയത്തുമെല്ലാം ബീഫ് പപ്പ്സും ബീഫ് ബിരിയാണിയും കടന്നു വരുന്നുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് ബീഫായി കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കന്നടയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലെ കന്നട പതിപ്പില്‍ ഡയലോഗിലും സബ്ടൈറ്റിലിലും ബീഫില്ല. ബീഫിന് പകരം മട്ടന്‍, കറി എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ നെറ്റ്ഫ്ളിക്സിന്റെ സംഘിപ്പേടിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ ബീഫ് പേടി നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പാട്ടില്‍ 'പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്' എന്ന നീരജ് മാധവന്റെ മലയാളം റാപ്പ് 'പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്' എന്നാക്കി നെറ്റ്ഫ്ളിക്സ് മാറ്റിയിരുന്നു.

'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' ആണ് തല്ലുമാലയുടെ സബ്ടൈറ്റില്‍ ചെയ്തത്. സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്, രചയിതാവ്, സംവിധായകന്‍ എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്ന് ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

thallumala kannada version

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES