എല്ലാ ഭാഷകളിലും ഏറെ ജനപ്രീതിയുള്ള പരിപാടിയാണ് ബിഗ്‌ബോസ്. പക്ഷേ നിരവധി വിവാദങ്ങളും ബിഗ്‌ബോസിനോട് അനുബന്ധിച്ച് എത്താറുണ്ട്. ബിഗ്‌ബോസിലെത്തി 100 ദിവസം ഒന്നിച്ച് താമസിക്കുന്നവര്‍ തമ്മില്‍ പ്രണയവും സൗഹൃദങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്. മലയാളം ബിഗ്‌ബോസ് ആദ്യ സീസണില്‍ തന്നെ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം മലയാളികള്‍ കണ്ടിരുന്നു.
ബിഗ്‌ബോസ് ഹൗസില്‍ രൂപപ്പെട്ട സൗഹൃദങ്ങളില്‍ പലതും ഇപ്പോഴും ശക്തമായി തന്നെ പോകുകയാണ്. എന്നാല്‍ പ്രണയിച്ചവന്‍ ബിഗ്‌ബോസിലെത്തിയതോടെ തന്നെ വഞ്ചിച്ചെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ് നടി സനം.
തമിഴ് ബിഗ്‌ബോസിലാണ് പുതിയ വിവാദം എത്തിയിരിക്കുന്നത്. തമിഴ് ബിഗ് ബോസ് മത്സരാര്‍ഥികളിലൊരാളായ നടന്‍ തര്‍ഷാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി സനം ഷെട്ടി ഫേസ്ബുക്കില്‍ ലൈവിലെത്തിയാണ് വെളിപ്പെടുത്തിയത്. തര്‍ഷാനുമായി പ്രണയത്തിലാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബിഗ് ബോസ് ഹൗസിലെത്തിയ താര്‍ഷാന്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ താനുമായി പ്രണയത്തിലാണെന്ന വിവരം മറച്ചുവച്ചുവെന്നും അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സനം പറയുന്നു. ഫെയ്‌സ്ബുക്കില് ലൈവില് വന്ന സനം പൊട്ടിക്കരഞ്ഞാണ് പ്രതികരിച്ചത്.
ബിഗ് ബോസില് മറ്റൊരു മത്സരാര്ഥിയായ ഷെറിനുമായി തര്ഷാന് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതെക്കുറിച്ച് നടി വനിത വിജയകുമാര് തര്‍ഷാനോടും ഷെറിനോടും ചോദിച്ചപ്പോള്‍ ഷെറിന് പൊട്ടിത്തെറിച്ചാണ് പ്രതികരിച്ചത്. ഈ പ്രശ്‌നത്തില്‍ മനം നൊന്താണ് സനം വീഡിയോ പോസ്റ്റ് ചെയ്തത്.
തര്‍ഷാന് പിന്തുണയുമായി എപ്പോഴും ഞാന്‍ കൂടെ ഉണ്ടായിരുന്നു. ഞാന്‍ താര്‍ഷന്റെ വിജയത്തിലേക്കുള്ള വഴിയില്‍് ഒരു തടസ്സമാണെന്ന് തിരിച്ചറിയുമ്പോള്‍ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. താര്‍ഷാന്‍ പുറത്ത് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. ഷെറിന്റെയും തര്‍ഷാന്റെയും പ്രണയത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള് അവരെല്ലാം ഉന്നം വയ്ക്കുന്നത് എന്നെയാണ്. ഞാന്‍ ഇപ്പോള്‍ ഒരു വില്ലനായി മാറി.
ആളുകള്‍ പറയുന്നത് ഞാന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് മാറി നില്ക്കണമെന്നാണ്. അത് അങ്ങനെ തന്നെയാകട്ടെ. ഞാന് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പോകുന്നു താര്‍ഷാന്‍. എന്നിരുന്നാലും ജീവിതകാലം മുഴുവന്‍ താങ്കളെ ഞാന്‍ പ്രണയിക്കും. അതില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനാകില്ല സനം പറഞ്ഞു.
കന്നട നടിയായ സനം ഷെട്ടി മലയാള സിനിമയിലും വേഷമിട്ടിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തില് ദീപിക എന്ന പഞ്ചാബി പെണ്കുട്ടിയുടെ കഥാപാത്രത്തെ സനം അവതരിപ്പിച്ചിരുന്നു.