യഥാര്‍ത്ഥ സംഭവങ്ങളെ ഹാസ്യ രൂപത്തില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കാനൊരുങ്ങി തിമിംഗലവേട്ടയുടെ അണിയറപ്രവര്‍ത്തകര്‍.ചിത്രത്തില്‍ അനൂപ് മേനോന്‍ ,കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാകേഷ് ഗോപന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
വി.എം.ആര്‍.ഫിലിം സിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിമോന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. തിരുവനന്തപുരം, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
ഇപ്പോഴിതാ ചിത്രം ഡിസംബര്‍ 21 ന് തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് നഗരത്തില്‍ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ ചിത്രത്തിലൂടെ തികച്ചും സറ്റയര്‍ രൂപത്തില്‍ അവതരിപ്പികുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ .
ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ മൂവി എന്ന തലത്തിലാണ് ചിത്രം നീങ്ങുന്നത്. ചിത്രത്തില്‍ രമേഷ് പിഷാരടി, ജഗദീഷ,മണിയന്‍ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണന്‍ മാഷ്, (ന്നാ താന്‍ കേസ് കൊട് ഫെയിം)രാധികാ നായര്‍ (അപ്പന്‍ ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ചിത്രത്തില്‍ ഈണം പകര്‍ന്നിരിക്കുന്നത്. പ്രദീപ് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം - കണ്ണന്‍ ആതിരപ്പള്ളി - മേക്കപ്പ് - റോണക്സ് സേവ്യര്‍ ' കോസ്റ്റും - ഡിസൈന്‍ - അരുണ്‍ മനോഹര്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഹരി സുധന്‍ ' പ്രൊഡക്ഷന്‍ കണ്‍ട്രോളര് - എസ്.മുരുകന്‍.