Latest News

ലഡാക്കിലെ ശൈത്യത്തില്‍ പരസ്പരം മഞ്ഞുവാരിയെറിഞ്ഞ് ടൊവിനോയും സംയുകതയും; ഇടയ്ക്കാട് ബറ്റാലിയനിലെ ലൊക്കേഷന്‍ വീഡിയോ തരംഗം 

Malayalilife
ലഡാക്കിലെ ശൈത്യത്തില്‍ പരസ്പരം മഞ്ഞുവാരിയെറിഞ്ഞ്  ടൊവിനോയും സംയുകതയും; ഇടയ്ക്കാട് ബറ്റാലിയനിലെ ലൊക്കേഷന്‍ വീഡിയോ തരംഗം 

ടൊവിനോ പട്ടാളവേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിന്റെ ഇടവേളയിലെ രസകരമായ ഒരു വീഡിയോദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് പകരം വീട്ടുന്ന സംയുക്തയുമാണ് വീഡിയോയിലുള്ളത്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്

 

.

tovino thomas edykad battalion location video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES