Latest News

സുരേഷ് ഗോപിയുടെ കവിളില്‍ സ്‌നേഹചുംബനം നല്കി കുഞ്ഞ് ടൊവിനോ; ജെഎസ്‌കെയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Malayalilife
 സുരേഷ് ഗോപിയുടെ കവിളില്‍ സ്‌നേഹചുംബനം നല്കി കുഞ്ഞ് ടൊവിനോ; ജെഎസ്‌കെയുടെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

സുരേഷ്ഗോപിയുടെ 255-ാമത് ചിത്രമായ ജെ എസ് കെയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ്ഗോപിക്ക് സ്‌നേഹചുംബനം നല്‍കുന്ന നടന്‍ ടൊവിനോ തോമസിന്റെ മകന്‍ തഹാന്റെ ചിത്രമാണ് ഇത്. ജെ എസ് കെയുടെ ലൊക്കേഷനില്‍ മകന്‍ തഹാനും മകള്‍ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ. 

ടൊവിനോയുടെ നാടായ ഇരിങ്ങാലക്കുടയില്‍  സെന്റ് ജോസഫ്‌സ് കോളജിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളില്‍ ഉമ്മ നല്‍കുന്ന തഹാന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് പങ്കുവച്ചതും. 

ഇതേ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രവും ഫാന്‍സ് ?ഗ്രൂപ്പ് പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ജോണി ആന്റണി, സംവിധായകന്‍ ഡിജോ ജോസ്, ജെ.എസ്.കെ അണിയറപ്രവര്‍ത്തകര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്കും ടോവിനോയ്ക്കും ഒപ്പമുള്ളത്.സുരേഷ് ഗോപിയുടെ മകന്‍ മാധവും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജെഎസ്‌കെ...താരത്തിന്റെ 255 ാം ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. കോസ്മോസ് എന്റര്‍ടെയ്ന്‍മെന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി തിരിച്ചെത്തി അവസാനം പുറത്തിറങ്ങിയ ചിത്രം മേ ഹൂം മൂസ ആയിരുന്നു. സുരേഷ് ഗോപി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

നടികര്‍ തിലകം, നീലവെളിച്ചം 2018 എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍. തല്ലുമാല എന്ന ചിത്രമാണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ അവസാന ചിത്രം.   

 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suressh Gopi (@sureshgopi)

tovino visited suresh gopi jsk

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES