മലര്വാടി ആര്ട്സ് ക്ലബ്ബിലൂടെ വെളളിത്തിരയില് അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലയളവിനുള്ളില് മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജു വര്ഗീസ്. സിനിമകളില് തിരക്കേറിയ നടന് ബിസിനസ്സിലേക്കും ചുവടുവച്ചിരുന്നു. കൊച്ചിയില് ഫാഷന് ഡിസൈനര് കൂടിയായ ഭാര്യ അഗസ്റ്റീനയ്ക്കൊപ്പമാണ് അജു പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കുട്ടികള്ക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയര് സലൂണുമാണ് ടൂല ലൂല എന്ന പേരില് താരദമ്പതികള് ആരംഭിച്ചത്. കടയുടെ ഉദ്ഘാടനം അജു വര്ഗ്ഗീസിന്റെ നാലുമക്കളും ഒരുമിച്ച് നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള് സെലിബ്രിറ്റി കിഡ്സിന്റെ വസ്ത്രങ്ങളില് നിര്ണ്ണായക പങ്കാണ് ടൂല ലൂല നിര്വ്വഹിക്കുന്നത്.
ജുവാന, ഇവാന്, ജെയ്ക്ക്, ലൂക്ക് എന്നിവരാണ് താരത്തിന്റെ മക്കള്. ഇരട്ടകളാണ് ഇവര്. തട്ടത്തിന് മറയത്ത് എന്ന സിനിമയില് അജുവിന് കുര്ത്തി ഡിസൈന് ചെയ്ത് നല്കിയ സൗഹൃദമാണ് ദമ്പതികളുടെ പ്രണയത്തിലും വിവാഹത്തിലും കലാശിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില് തന്നെ ടൂല ലൂല മികച്ച പേരെടുത്തു കഴിഞ്ഞു. നാളുകള്ക്ക് മുമ്പായിരുന്നു നടന് ടൊവിനോ തോമസിന് ഒരു മകന് ജനിച്ചത്. തഹാന് ടൊവിനോയുടെ ജന്മദിനവും മാമോദീസയും താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇപ്പോള് അജുവും ഭാര്യയും ചേര്ന്ന് സുഹൃത്തായ ടൊവിനോയുടെ മകന് നല്കിയ സമ്മാനത്തിന്റെ വിശേഷമാണ് വൈറലായി മാറുന്നത്.
ഒരു ഗിഫ്റ്റ് ഹാംപറായിരുന്നു അജുവും അഗസ്റ്റീനയും ചേര്ത്ത് തഹാന് സമ്മാനിച്ചത്. ടൂല ലൂല ഡിസൈന് ചെയ്ത വസ്ത്രങ്ങളായിരുന്നു ഇതിനുള്ളില് നിറച്ചിരുന്നത്. ഈ ഗിഫ്റ്റ് ബോക്സിനുള്ള പെട്ടി മനോഹരമായി നിര്മ്മിച്ചത് ബോക്കെയ്റ്റ് ട്രീയാണ്. ഇതൊടൊപ്പം തന്നെ ഒരു ഫ്രിഡ്ജ് മാഗ്നറ്റ് കൂടി ഉണ്ടായിരുന്നു തഹാന് ടൊവിനോ എന്നെഴുതിയ മാഗ്നറ്റ് ആണിത്. അജുവും കുടുംബവും ടൊവിനോയുടെ കുടുംബത്തോട് അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്.