Latest News

പേരിന് വേണ്ടി വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും താല്പര്യമില്ല;ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല;ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും; വിവാഹത്തെക്കുറിച്ച് തൃഷക്ക് പറയാനുള്ളത്

Malayalilife
 പേരിന് വേണ്ടി വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും താല്പര്യമില്ല;ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല;ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും; വിവാഹത്തെക്കുറിച്ച് തൃഷക്ക് പറയാനുള്ളത്

തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് തൃഷ. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി അഭിനയിച്ചിട്ടുള്ള തൃഷയ്ക്ക് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. വയസ്സ് നാല്പതിനോട് അടുക്കുന്ന തൃഷ ഇതുവരെ വിവാഹിതയായിട്ടില്ല. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് തൃഷ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്.

വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുമെന്നും തൃഷ വ്യക്തമാക്കി. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,' തൃഷ പറഞ്ഞു.

നേരത്തെ ബിസിന്‌സ്മാനായിരുന്ന വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചെങ്കിലും മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ വിവാഹം വേണ്ടെന്ന് വെച്ചിരുന്നു. തൃഷയുടെ കരിയറില്‍ വരനും വീട്ടുകാരും ഇടപെട്ടതും അഭിനയം തന്നെ നിര്‍ത്തണമെന്നു ആവശ്യപ്പെട്ടതുമാണ് വിവാഹത്തില്‍ നിന്നും തൃഷ പിന്മാറാന്‍ കാരണമെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് ബാഹുബലിയിലൂടെ മലയാളികള്‍ക്കും പരിചിതനായ റാണാ ഡഗുപതിയുമായി പ്രണയത്തിലാണെന്നും ഇപ്പോള്‍ ആ ബന്ധവും തുടരുന്നില്ലെന്നും ഇടക്കാലത്ത് ഗോസിപ് പരന്നിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ ആണ് തൃഷയുടെതായി റിലീസ് ചെയ്ത് പുതിയ ചിത്രം. മോഹന്‍ലാല്‍ നായകനാകുന്ന റാം ആണ് താരത്തിന്റെതായി ഷൂട്ടിങ് നടക്കുന്ന പുതിയ ചിത്രം.

Read more topics: # തൃഷ
trisha krishnan talking about her marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES