Latest News

ഓഡിയോ ലോഞ്ചില്‍ തൃഷ എത്തിയില്ല; 'ക്ഷണക്കത്ത് മെയിലില്‍ എവിടെയോ പോയി' എന്ന് മറുപടി; സൂര്യ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരവും തമ്മില്‍ തര്‍ക്കം? 

Malayalilife
 ഓഡിയോ ലോഞ്ചില്‍ തൃഷ എത്തിയില്ല; 'ക്ഷണക്കത്ത് മെയിലില്‍ എവിടെയോ പോയി' എന്ന് മറുപടി; സൂര്യ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരവും തമ്മില്‍ തര്‍ക്കം? 

സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പി'ന്റെ അണിയറപ്രവര്‍ത്തകരും നായിക തൃഷയും തമ്മിലുള്ള പോര് മുറുകുന്നതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നടന്ന സിനിമയുടെ പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്നും തൃഷ വിട്ടുനിന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മെയ് 14-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ നായികയും ടീമും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സിനിമയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഓഡിയോ ലോഞ്ചില്‍ താരം പങ്കെടുക്കാത്തതിനെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തപ്പോഴാണ് തൃഷ പരിഹാസരൂപേണ മറുപടി നല്‍കിയത്. 

'എന്റെ ക്ഷണക്കത്ത് മെയിലില്‍ എവിടെയോ നഷ്ടപ്പെട്ടുപോയി എന്ന് തോന്നുന്നു' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ പോസ്റ്ററില്‍ പേരും ഫോട്ടോയും ഉണ്ടായിട്ടും തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന സൂചനയാണ് തൃഷ നല്‍കുന്നത്. തന്റെ ക്യാരക്റ്റര്‍ ടീസര്‍ പങ്കുവെച്ചുകൊണ്ട്, താന്‍ ഈ സിനിമയില്‍ ഉണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ ഇപ്പോഴെങ്കിലും ഓര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചു. 

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രീതി എന്ന അഭിഭാഷകയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. 2005-ല്‍ പുറത്തിറങ്ങിയ 'ആറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട 21 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ഇന്ദ്രന്‍സ്, യോഗി ബാബു, ശിവദ, സ്വാസിക തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. 

മെയ് 4-ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ തൃഷയുടെ കരിയറിലെ സുപ്രധാന ചിത്രമാണ് 'കറുപ്പ്'. വ്യക്തിജീവിതത്തിലെ വിവാദങ്ങള്‍ക്കിടയിലും 'വിശ്വംഭര', 'വിടാമുയര്‍ച്ചി', 'ഐഡന്റിറ്റി' തുടങ്ങി നിരവധി വമ്പന്‍ പ്രോജക്റ്റുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പ് സ്വന്തം സിനിമയുടെ ടീമിനെതിരെ താരം പരസ്യമായി രംഗത്തെത്തിയത് കോളിവുഡില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Read more topics: # തൃഷ
trisha did not attend audio launch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES